Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഗില്‍ 2.0! ഇതു പഴയ ശുഭ്മാന്‍ ഗില്ലല്ല, 35 ബോളില്‍ പുറത്താവാതെ 76 റണ്‍സ്

ഐപിഎല്ലിന്റെ പുതിയ സീസണില്‍ പുതിയൊരു ശുഭ്മാന്‍ ഗില്ലിനെ കാണാന്‍ കഴിയുമെന്ന സൂചന നല്‍കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഓപ്പണ്‍. കഴിഞ്ഞ സീസണില്‍ ഗില്‍ മോശല്ലാത്ത പ്രകടനം നടത്തിയിരുന്നെങ്കിലും സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടി20 ഫേര്‍മാറ്റിന് യോജിച്ചതല്ല താരത്തിന്റെ ബാറ്റിങ് ശൈലിയെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ആക്രമിച്ചു കളിക്കാന്‍ തന്നെയാണ് തന്റെ പ്ലാനെന്ന സൂചനയാണ് പരിശീലന മല്‍സരത്തില്‍ ഗില്‍ നല്‍കിയിരിക്കുന്നത്.

1

സീസണിനു മുന്നോടിയായി നടന്ന പരിശീലന മല്‍സരത്തില്‍ വെടിക്കെട്ട് ബാറ്റിങാണ് ഗില്‍ കാഴ്ചവച്ചത്. വെറും 35 ബോളില്‍ നിന്നും പുറത്താവാതെ താരം 76 റണ്‍സ് അടിച്ചെടുത്തു. 11 ബൗണ്ടറികളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ആകെ നേടിയ 76 റണ്‍സില്‍ 62ഉം ബൗണ്ടറി, സിക്‌സര്‍ എന്നിവയിലൂടെയാണ് ഗില്‍ വാരിക്കൂട്ടിയത്. 211.11 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഓപ്പണര്‍ക്കുണ്ടായിരുന്നു.

ടീം പര്‍പ്പിള്‍, ടീം ഗോള്‍ഡ് എന്നിങ്ങനെ രണ്ടു ടീമുകളിലായി തിരിഞ്ഞാണ് കെകെആര്‍ പരിശീലനമല്‍സരം കളിച്ചത്. പര്‍പ്പിളിനെ ബെന്‍ കട്ടിങും ഗോള്‍ഡിനെ ഗില്ലുമാണ് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം പര്‍പ്പിള്‍ 87 റണ്‍സിന് ഓള്‍ഔട്ടായി. വെങ്കടേഷ് അയ്യര്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും വിക്കറ്റെടുത്തു. പുതുതായി ടീമിലെത്തിയ ഹര്‍ഭജന്‍ സിങ്, കമലേഷ് നാഗര്‍കോട്ട് എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

2

മറുപടിയില്‍ ഗില്ലിന്റെ ഉജ്ജ്വല ഇന്നിങ്‌സ് ടീം ഗോള്‍ഡിന് 10 വിക്കറ്റിന്റെ അനായാസ വിജയം സമ്മാനിച്ചു. ഗില്ലും നിതീഷ് റാണയും ചേര്‍ന്നായിരുന്നു കെകെആറിനായി ഓപ്പണ്‍ ചെയ്തത്. റാണയെ ക്രീസിന്റെ മറുഭാഗത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് ഗില്‍ സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചത്. 76 റണ്‍സും ഗില്ലിന്റെ സംഭാവനയായിരുന്നെങ്കില്‍ റാണ 10 റണ്‍സാണ് നേടിയത്.

പ്ലെയിങ് ഇലവന്‍

ടീം ഗോള്‍ഡ്- ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, കരുണ്‍ നായര്‍, വെങ്കടേഷ് അയ്യര്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കമലേഷ് നാഗര്‍കോട്ടി, ഹര്‍ഭജന്‍ സിങ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ + ഒരു നെറ്റ് ബൗളര്‍.
ടീം പര്‍പ്പിള്‍- ടിം സെയ്‌ഫേര്‍ട്ട്, രാഹുല്‍ ത്രിപാഠി, ഗുര്‍കീരത് സിങ് മാന്‍, ഷാക്വിബുല്‍ ഹസന്‍, ബെന്‍ കട്ടിങ് (ക്യാപ്റ്റന്‍), പവന്‍ നേഗി, ശിവം മാവി, വൈഭവ്, സന്ദീപ് വാര്യര്‍ + ഒരു നെറ്റ് ബൗളര്‍.

Story first published: Tuesday, April 6, 2021, 10:58 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+