ഐപിഎല്‍: ചാലഞ്ചുയര്‍ത്താതെ ബാംഗ്ലൂര്‍.... വീണ്ടും തോല്‍വി, കരുത്തുകാട്ടി കൊല്‍ക്കത്ത
ബെംഗളൂരു: ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു യോഗ്യത നേടുകയെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്കു വീണ്ടുമൊരു തോല്‍വിയോടെ മങ്ങലേറ്റു. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ആറു വിക്കറ്റിന് ആര്‍സിബിയെ കെട്ടുകെട്ടിച്ചത്. ഈ സീസണില്‍ ആര്‍സിബിക്കു മേല്‍ കെകെആറിന്റെ രണ്ടാം ജയമാണിത്. നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തിലും കെകെആര്‍ ജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 175 റണ്‍സെന്ന ജയിക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. പക്ഷെ മികച്ച കൂട്ടുകെട്ടുകളുമായി കൊല്‍ക്കത്ത തിരിച്ചടിക്കുകയായിരുന്നു. അഞ്ചു പന്തും ആറു വിക്കറ്റും ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു.

ടോപ്‌സ്‌കോററായി ലിന്‍
ക്രിസ് ലിന്നാണ് മല്‍സരത്തില്‍ കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോററായത്. 52 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം ലിന്‍ പുറത്താവാതെ 62 റണ്‍സെടുത്തു.
റോബിന്‍ ഉത്തപ്പ (36), സുനില്‍ നരെയ്ന്‍ (27), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (10 പന്തില്‍ 23) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. ആദ്യ വിക്കറ്റില്‍ നരെയ്ന്‍-ലിന്‍ ജോടി 59 റണ്‍സെടുത്തപ്പോള്‍ തന്നെ കൊല്‍ക്കത്ത മല്‍സരത്തില്‍ പിടിമുറുക്കിയിരുന്നു.

രക്ഷകനായി കോലി
ക്യാപ്റ്റന്‍ വിരാട് കോലിയുടെ (68*) അപരാജിത അര്‍ധസെഞ്ച്വറിയാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 44 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
നായകനെക്കൂടാതെ ബ്രെന്‍ഡന്‍ മക്കുല്ലം (38), ക്വിന്റണ്‍ ഡികോക്ക് (38) എന്നിവരും മികച്ച പ്രകടനം നടത്തി. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഡിവില്ലിയേഴ്‌സ് കളിച്ചില്ല
മൂന്നു മാറ്റങ്ങളുമായാണ് ആര്‍സിബി മല്‍സരത്തിനിറങ്ങിയത്. വൈറല്‍ പനിയെതുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് കളിച്ചില്ല. ഡിവില്ലിയേഴ്‌സിനു പകരം ടിം സോത്തിയും വാഷിങ്ടണ്‍ സുന്ദറിനു പകരം എം അശ്വിനും പവന്‍ നേഗിക്കു പകരം മനന്‍ വോറയും പ്ലെയിങ് ഇലവനിലെത്തി. എന്നാല്‍ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കൊല്‍ക്കത്ത നിലനിര്‍ത്തുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications