Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌കയ്ക്ക് വേണ്ടി നിയമം തെറ്റിച്ചു, കോലിക്കും യുവരാജിനും പണികിട്ടുമോ?

ബെംഗളൂരു: ചിലര്‍ വരുമ്പോള്‍ നിയമം വഴിമാറും എന്ന് കേട്ടിട്ടില്ലേ, അതുപോലെയാണ് ബി സി സി ഐക്ക് വിരാട് കോലി. കോലിക്ക് വേണ്ടി നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ബി സി സി ഐയ്ക്ക് വിഷമമൊന്നും ഇല്ല എന്നാണ് ദോഷൈക ദൃക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത്തവണ കോലിക്ക് ചെറുതായെങ്കിലും ഒരു പണി കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ പി എല്ലില്‍ ഡല്‍ഹിക്കെതിരായ കളിക്കിടെ നിയമം തെറ്റിച്ചതിനാണിത്.

ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളിയാണ് മഴയില്‍ ഒഴുകിപ്പോയത്. കളിക്കിടെ മഴ പെയ്തതും കളിക്കാര്‍ തിരിച്ചുകയറി. പവലിയനിലേക്ക് തിരിച്ചുകയറിയ അനുഷ്‌ക ശര്‍മയോട് സംസാരിച്ചതാണ് ബി സി സി ഐയുടെ ചട്ടത്തിന് എതിരായത്. മഴ മാറാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെയാണ് അനുഷ്‌കയോട് കോലി സംസാരിച്ചത്. ഡല്‍ഹിയുടെ യുവരാജ് സിംഗും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

viratkohli-anushkasharma

കളിക്കാരുടെ ഡ്രസിംഗ് റൂമിന് തൊട്ടടുത്ത സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്നു അനുഷ്‌ക ശര്‍മ. ഡ്രസിംഗ് റൂമിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കോലിയുടെയും യുവരാജിന്റെയും അടുത്തെത്തിയാണ് അനുഷ്‌ക കുശലം പറഞ്ഞത്. കോലിയും അനുഷ്‌കയും ഒരുമിച്ച് നില്‍ക്കുന്ന രംഗം ബിഗ് സ്‌ക്രീനില്‍ പല തവണ മിന്നിമായുകയും ചെയ്തിരുന്നു.

ബി സി സി ഐയുടെ ചട്ടമനുസരിച്ച് താരങ്ങള്‍ കളിക്കിടെ കൡക്കരല്ലാത്ത ആരോടും സംസാരിക്കാന്‍ പാടില്ല. ഇവര്‍ ഒരുമിച്ച് സംസാരിച്ച് നിന്നതിനും എത്രയോ ശേഷമാണ് മഴമൂലം കളി ഉപേക്ഷിച്ചത്. ഇതിന് മുമ്പും വിരാട് കോലി കളിനിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ട്. യുവരാജിനും കോലിക്കും എതിരെ നടപടി എടുക്കുമോ അതോ ഒരു ശാസനയെങ്കിലും ഉണ്ടാകുമോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

Story first published: Monday, May 18, 2015, 14:55 [IST]
Other articles published on May 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+