Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കോലിയടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണം? വടിയെടുത്ത് ഗംഭീര്‍! ടീമില്‍ അഴിച്ചുപണി ഉറപ്പ്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇന്ത്യയെ തളര്‍ത്തിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയില്‍ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാനായില്ല. ആദ്യ മത്സരം ടൈയായപ്പോള്‍ പിന്നീട് കളിച്ച രണ്ട് മത്സരവും തോറ്റു. ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച ആദ്യത്തെ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കായെങ്കിലും പിന്നീട് കളിച്ച ഏകദിന പരമ്പരയില്‍ നാണംകെടേണ്ടി വന്നിരിക്കുകയാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നാണംകെട്ട പ്രകടനമാണ് ടീമിനെ പിന്നോട്ടടിച്ചത്. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിനെതിരേ കടുത്ത നീക്കത്തിന് തയ്യാറെടുക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഫോം കണ്ടെത്താന്‍ സൂപ്പര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം നായകന്‍ രോഹിത് ശര്‍മയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ മാത്രമായിരിക്കില്ല ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയെന്നാണ് വിവരം.

വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങിയ യുവതാരങ്ങളോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം ഗംഭീര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ഫോം നഷ്ടമായപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇതിന് ഇന്നത്തെ താരങ്ങള്‍ തയ്യാറാവുന്നില്ല. പക്ഷെ ടീമില്‍ തുടരാന്‍ ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഗംഭീറിന്റെ നിലപാട്.

അങ്ങനെ വരുമ്പോള്‍ കോലിയടക്കം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിതരായേക്കും. എന്നാല്‍ സൂപ്പര്‍ താരമായ കോലി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്താന്‍ തയ്യാറായേക്കില്ല. ഒരു ഷോട്ട് കൊണ്ട് പോലും ഫോമിലേക്കെത്താന്‍ കഴിവുള്ള താരമാണ് കോലി. അതുകൊണ്ടുതന്നെ കോലിയുടെ മോശം ഫോമിനെ കാര്യമായി കാണേണ്ടതായില്ല. കോലിയുടെ കാര്യത്തില്‍ ഗംഭീര്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇരുവരും തമ്മില്‍ ഐപിഎല്ലിനിടെ പല തവണ ഉടക്കിയിട്ടുണ്ട്.

rishabh pant

എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ളില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ കോലിയോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഗംഭീര്‍ നിര്‍ബന്ധം പിടിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഉറച്ച നിലപാടിലാണ് ഗംഭീറുള്ളത്. അതുകൊണ്ടുതന്നെ ഇവരെല്ലാം വരുന്ന ദുലീപ് ട്രോഫി കളിക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രധാന പ്രശ്‌നം സ്പിന്നിനെ പേടിയാണെന്നതാണ്. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ അവസരത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ ഇന്ത്യയുടെ പല താരങ്ങള്‍ക്കും സാധിക്കുന്നില്ല. ശ്രീലങ്കന്‍ പരമ്പരയില്‍ സംഭവിച്ചത് അതാണ്. പിച്ച് സ്പിന്നിന് അനുകൂലമായി മാറുമ്പോള്‍ ഫുട് വര്‍ക്കുകളിലടക്കം ശ്രദ്ധിച്ച് മുന്നോട്ട് പോകേണ്ടതായുണ്ട്. എന്നാല്‍ വേണ്ടവിധം ക്രീസിനെ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുന്നില്ല.

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇതെല്ലാം ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളില്‍ പലരും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിമുഖത കാട്ടുന്നവരാണ്.

ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നടപടി നേരിടുകയും ചെയ്തു. എന്നാല്‍ ഗംഭീര്‍ കര്‍ക്കശക്കാരനായ പരിശീലകനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം നിര്‍ദേശിക്കുന്ന താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

Story first published: Friday, August 9, 2024, 13:30 [IST]
Other articles published on Aug 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+