പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീം... കോലി നയിക്കും, തിരഞ്ഞെടുത്തത് ക്രിക്കറ്റ് ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നും ഒരേയൊരു താരം മാത്രമേ ടീമിലിടം പിടിച്ചിട്ടുള്ളൂ. ക്യാപ്റ്റനും ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ടീമിന്റെ നായകനും കോലി തന്നെയാണ്.
ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടക്കമുള്ള സുവര്‍ണ തലമുറ ഈ പതിറ്റാണ്ടിന്റെ തുടക്കത്തോടെ വിരമിച്ചിരുന്നു. തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണായി മാറിയത് കോലിയായിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും അദ്ദേഹം തന്നെയാണ്.

ഇംഗ്ലണ്ടില്‍ നിന്ന് 4 പേര്‍
ഇംഗ്ലണ്ടില്‍ നിന്നും നാലു താരങ്ങള്‍ ഡ്രീം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയയുടെ നിലവിലെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ കുക്ക് കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ന്യൂസിലാന്‍ഡ് ടീമിന്റെ നായകനായ കെയ്ന്‍ വില്ല്യംസണാണ് ഡ്രീം ഇലവനില്‍ മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക. തുടര്‍ന്നു ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് കളിക്കും. നിലവില്‍ മൂന്നാം നമ്പറില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവുമധികം റണ്‍സെടുത്തത് വില്ല്യംസണാണ്. സ്മിത്താവട്ടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാനു ശേഷം ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ്.

കോലി അഞ്ചാമന്‍
അഞ്ചാം നമ്പറിലാണ് കോലി കളിക്കുക. കോലിക്കു തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് കളിക്കും. ടീമിലെ ഏക ഓള്‍റൗണ്ടര്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സാണ്.
മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമാണ് ബൗളര്‍മാരായി ടീമിലുള്ളത്. ഡെയ്ല്‍ സ്റ്റെയ്ന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്കായിരിക്കും പേസ് ബൗളിങിന്റെ ചുമതല. നതാന്‍ ലിയോണാണ് ഏക സ്പിന്നര്‍.

പതിറ്റാണ്ടിന്റെ ടെസ്റ്റ് ടീം
അലെസ്റ്റര്‍ കുക്ക്, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്ല്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്റ്റോക്‌സ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, നതാന്‍ ലിയോണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications