റണ്‍വേട്ടയില്‍ കോലി മുന്നില്‍, പിന്നിലായത് യുവരാജ് സിംഗ്
ബര്‍മിംഗ്ഹാം: ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഇന്ത്യന്‍ റെക്കോര്‍ഡ് ഇനി വിരാട് കോലിക്ക് സ്വന്തം. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വെടിക്കെട്ട് താരമായ യുവരാജ് സിംഗിനെ പിന്നിലാക്കിയാണ് കോലിയുടെ നേട്ടം. ബര്‍മിംഗ്ഹാം ട്വന്റി - 20യില്‍ 66 റണ്‍സെടുത്തതോടെയാണ് കോലി യുവിയുടെ മുന്നിലെത്തിയത്.
28 കളികളില്‍ നിന്നും 26 ഇന്നിംഗ്‌സ് കളിച്ച കോലിക്ക് ഇപ്പോള്‍ 972 റണ്‍സുണ്ട്. 37 ഇന്നിംഗ്‌സുകള്‍ കളിച്ച യുവരാജ് സിംഗിന് 968 റണ്‍സാണ് ഉണ്ടായിരുന്നത്. മോശം ഫോമിനെത്തുടര്‍ന്ന് യുവി തല്‍ക്കാലം ടീമിന് പുറത്തായി. എന്നാല്‍ കോലിയുടെ റെക്കോര്‍ഡിന് ഭീഷണിയുമായി റെയ്‌നയും ധോണിയുമൊക്കെ തൊട്ടുപിന്നാലെ ഉണ്ട്. കുട്ടിക്രിക്കറ്റിലെ റണ്‍വേട്ടക്കാരെ കാണൂ.

റെക്കോര്‍ഡ് കോലിയുടെ കയ്യില്‍
26 ഇന്നിംഗ്‌സുകളില്‍ നിന്നും 972 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ബര്‍മിംഗ്ഹാമില്‍ 41 പന്തില്‍ 66 റണ്‍സാണ് കോലി ഇംഗ്ലണ്ടിതെിരെ അടിച്ചത്.

പിന്നിലായത് യുവി
ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിംഗാണ് കോലിയുടെ പിന്നിലായിപ്പോയത്. ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സറിന് പറത്തിയതടക്കം 37 ഇന്നിംഗ്‌സുകളിലായി 968 റണ്‍സെടുത്തിട്ടുണ്ട് യുവി.

റെയ്‌ന തൊട്ടുപിന്നിലുണ്ട്
38 ഇന്നിംഗ്‌സുകളില്‍ നിന്നും 947 റണ്‍സുമായി സുരേഷ് റെയ്‌ന കോലിക്കും യുവരാജിനും പിന്നിലുണ്ട്. മികച്ച ഫോമിലുമാണ് റെയ്‌ന.

ഗംഭീറിന്റെ കാര്യം ഉറപ്പില്ല
932 റണ്‍സാണ് ഗംഭീറിന്റെ അക്കൗണ്ടിലുള്ളത്. മികച്ച ഒരു ഇന്നിംഗ്‌സ് മതി റെക്കോര്‍ഡിലെത്താന്‍. എന്നാല്‍ ടീമില്‍ സ്ഥിരമല്ലാത്തതിനാല്‍ ഗംഭീര്‍ റെക്കോര്‍ഡിലെത്തുന്ന കാര്യം സംശയമാണ്.

ധോണി സമയമെടുക്കും
45 ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടി വന്നു ധോണിക്ക് 849 റണ്‍സെടുക്കാന്‍, മിക്കപ്പോഴും ആറാമതാണ് ക്രിസീലെത്തുന്നത് എന്ന് തന്നെ കാരണം. ഇതുവരെ ഒരു ഫിഫ്റ്റി പോലും ധോണിയുടെ പേരിലില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications