For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇനി ലോയ്ഡിനും മുകളില്‍ കോലി! മറ്റൊരു നേട്ടം കൂടി- മുന്നില്‍ 3 പേര്‍ മാത്രം

ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ ക്യാപ്റ്റനായി കോലി മാറി

ചെന്നൈ: റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അദ്ദേഹം. നേരത്തേ എലൈറ്റ് ലിസ്റ്റില്‍ അഞ്ചാമതായിരുന്ന കോലി വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്ലൈവ് ലോയ്ഡിനെ പിന്തള്ളിയാണ് നാലാമതെത്തിയിരിക്കുന്നത്.

1

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ ലോയ്ഡിനെ മറികടക്കാന്‍ കോലിക്കു വെറും 14 റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സിന് പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ മൂന്നു റണ്‍സ് കൂടി നേടി കോലി എലൈറ്റ് ലിസ്റ്റില്‍ ഒരു സ്ഥാനം മുന്നേട്ടു കയറി. നേരത്തേ 5234 റണ്‍സുമായിട്ടായിരുന്നു ലോയ്ജ് നാലാംസ്ഥാനത്തിന് അവകാശിയായിരുന്നത്.

ഇനി കോലിക്കു മുന്നില്‍ മൂന്നു പേര്‍ മാത്രമേയുള്ളൂ. ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്ത് 8659 റണ്‍സുമായി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു. മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ് അദ്ദേഹം. ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ (6623), റിക്കി പോണ്ടിങ് (6542) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോലിയെക്കൂടാതെ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ആദ്യപത്തില്‍ ഇല്ലെന്നതാണ് എടുത്ത പറയേണ്ട കാര്യം.

ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ് (5156), ഇംഗ്ലണ്ടിന്റെ അലെസ്റ്റര്‍ കുക്ക് (4844), വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ (4685), പാകിസ്താന്റെ മിസ്ബാഹുല്‍ ഹഖ് (4214), ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍ (4209) എന്നിവരാണ് അഞ്ചു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍.

അതേസമയം, ചെന്നൈ ടെസ്റ്റില്‍ പരാജയഭീതിയിലാണ് ഇന്ത്യ. 420 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യ അഞ്ചാം ദിനം ആദ്യ സെഷനില്‍ 38 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറു വിക്കറ്റിന് 140 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. നാലു വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 280 റണ്‍സ് കൂടി വേണം. കോലിയൊഴികെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയെല്ലാം ഇന്ത്യക്കു നഷ്ടമായി.

Story first published: Tuesday, February 9, 2021, 11:30 [IST]
Other articles published on Feb 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+