Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗെയ്ല്‍, രോഹിത് ഇവരെപ്പോലെയല്ല കോലി, ഡോട്ട് ബോളെറിഞ്ഞാല്‍ ബൗളറെ വെറുതെ വിടില്ല! ബംഗ്ലാ പേസര്‍

ധാക്ക: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ലെഡ്ജിങിനെക്കുറിച്ച് പ്രമുഖ ബംഗ്ലാദേശ് പേസര്‍ അല്‍ അമിന്‍ ഹുസൈന്‍. ഒരു ബൗളര്‍ മികച്ച പന്തെറിഞ്ഞാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാരെല്ലാം അതിനെ പ്രതിരോധിക്കുമ്പോള്‍ ഈ ബൗളറെ സ്ലെഡ്ജ് ചെയ്യാനാണ് കോലി ശ്രമിക്കാറുള്ളതെന്നു ഹുസൈന്‍ ചൂണ്ടിക്കാട്ടി. സ്ലെഡ്ജിങിലൂടെ ഈ ബൗളറെയും എതിര്‍ ടീമിനെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് കോലിയുടെ ലക്ഷ്യമെന്നും പേസര്‍ പറഞ്ഞു.

kohli

കളിക്കളത്തില്‍ എതിര്‍ ടീമുമായി വാക്‌പോര് നടത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് കോലി തന്നെയാണ്. എതിര്‍ ടീം ബൗളറെയും ബാറ്റ്‌സ്മാനെയുമെല്ലാം സ്ലെഡ്ജിങിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രം നിരന്തരം പരീക്ഷിക്കാറുണ്ട്. കോലിയുടെ നിയന്ത്രണം വിട്ട ചില ആഹ്ലാദ പ്രകടനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എതിര്‍ താരവുമായി വാക്‌പോരിലേര്‍പ്പെടുമ്പോള്‍ അത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ തന്നെ സഹായിക്കാറുണ്ടെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു.

കോലിക്കെതിരേ എപ്പാള്‍ ഡോട്ട് ബോള്‍ എറിയുന്നോ അപ്പോഴൊക്കെ അദ്ദേഹം നിങ്ങളെ സ്ലെഡ്ജ് ചെയ്യും. മോശം വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത്. ഈ വാക്കുകള്‍ ഓഡിയന്‍സിനു മുന്നില്‍ തനിക്കു പറയാന്‍ സാധിക്കില്ല. മാനസികമായി അയാളെ അസ്വസ്ഥനാക്കി ബൗളറെ സമ്മര്‍ദ്ദത്തിലാക്കാനാണ് കോലി ശ്രമിക്കുകയെന്നും ഫേസ്ബുക്ക് ലൈവില്‍ ഹുസൈന്‍ പറഞ്ഞു.

al amin

ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരടക്കം നിലവില്‍ ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയെല്ലാം ബൗള്‍ ചെയ്തിട്ടുണ്ട്. അവരൊന്നും കോലിയെപ്പോലെയല്ല. നല്ലൊരു പന്തെറിഞ്ഞാല്‍ അവരെല്ലാം പ്രതിരോധിക്കാനായിരിക്കും ശ്രമിക്കുക. അവര്‍ ബൗളറോട് ഒന്നും പറയുകയും ചെയ്യില്ല. പക്ഷെ കോലി അവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനാണ്. കോലി ബൗളറെ സ്ലെഡ്ജ് ചെയ്ത് സമ്മര്‍ദ്ദത്തിലാക്കുമെന്നും ബംഗ്ലാദേശ് പേസര്‍ കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ 19 ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കെ കോലിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടതായി ബംഗ്ലാദേശിന്റെ മറ്റൊരു പേസര്‍ റുബെല്‍ ഹുസൈനും നേരത്തേ പറഞ്ഞിരുന്നു. അന്നൊക്കെ കോലി ഏറെ സ്ലെഡ്ജിങ് നടത്തിയിരുന്നു. ഇപ്പോള്‍ ദേശീയ ടീമിനൊപ്പം അത്രയില്ലെന്നാണ് തോന്നുന്നത്. അണ്ടര്‍ 19 കാലത്ത് എത്ര മാസം മോശമായാണ് കോലി എതിര്‍ താരങ്ങളോട് സംസാരിച്ചിരുന്നതെന്നു തങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും തമീം ഇഖ്ബാലുമായുള്ള ഫേസ്ബുക്ക് ലൈവില്‍ റൂബെല്‍ ഹുസൈന്‍ പറഞ്ഞിരുന്നു. കോലിയും ധോണിയും ബാറ്റ് ചെയ്യവെ അവര്‍ക്കെതിരേ ബൗള്‍ ചെയ്യുകയെന്നതായിരുന്നു താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ സാഹചര്യം. താന്‍ വിചാരിച്ചതു പോലെ പന്തെറിയാന്‍ അന്നു കഴിഞ്ഞില്ലെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിരുന്നു.

Story first published: Monday, May 11, 2020, 15:39 [IST]
Other articles published on May 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+