ക്യാപ്റ്റന്‍ കോലിയെ ടീം ഇന്ത്യക്കു വേണ്ട!! നായകനായി ടെസ്റ്റില്‍ മാത്രം... കാരണങ്ങള്‍, ഒന്നിലേറെ

മുംബൈ: ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ജേതാക്കളായതോടെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ക്രിക്കറ്റ് പണ്ഡിതരും ടീമിന്റെ ആരാധകരുമെല്ലാം വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരുന്നു. ടീമിന്റെ സ്ഥിരം ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ അതേറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് രോഹിത് വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കോലി സമ്മര്‍ദ്ദത്തിലാണ്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത്തിനേക്കാള്‍ മുകളിലാണ് കോലിയുടെ സ്ഥാനമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ക്യാപ്റ്റന്റെ റോളില്‍ കോലിയേക്കാള്‍ കേമന്‍ താനാണെന്ന് രോഹിത് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതാവും കൂടുതല്‍ ഉചിതം. ഇതിനു ചില കാരണങ്ങളുമുണ്ട്.

ഐപിഎല്ലിലെ ക്യാപ്റ്റന്‍സി
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സിയിലെ പോരായ്മകള്‍ ഐപിഎല്‍ പല തവണ തുറന്നുകാട്ടിയിട്ടുണ്ട്. തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരിക്കല്‍പ്പോലും കിരീടത്തിലേക്കു നയിക്കാന്‍ കോലിക്കായിട്ടില്ല. 2013ലാണ് അദ്ദേഹം ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്.
സൂപ്പര്‍ താരങ്ങളുടെ വലിയ നിര തന്നെ ഐപിഎല്ലില്‍ ആര്‍സിബിക്കുണ്ടായിരുന്നു. പക്ഷെ ഇതു വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടു സീസണികളിലും ആര്‍സിബി പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്.

ക്യാപ്റ്റനാവാന്‍ യോഗ്യതയുള്ളവരുണ്ട്
കോലിയേക്കാള്‍ ടീമിനെ നയിക്കാന്‍ യോഗ്യതയുള്ള താരങ്ങള്‍ ഇന്ത്യക്കുണ്ട്. അവരില്‍ മുന്‍നിരയില്‍ രോഹിത് ശര്‍മ തന്നെയായിരിക്കും. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പും മുമ്പ് കളിച്ച നിദാഹാസ് ട്രോഫിയുമെല്ലാം ഇന്ത്യക്കു സമ്മാനിച്ചത് രോഹിത്തായിരുന്നു.
ഇത് കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ ടി20, ഏകദിന പരമ്പരകളും കോലി ടീമിനു സമ്മാനിച്ചിരുന്നു. മാത്രമല്ല ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. മുംബൈ ഇന്ത്യന്‍സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചത് രോഹിത്തായിരുന്നു.

ശരാശരി ക്യാപ്റ്റന്‍
ക്യാപ്റ്റനെന്ന നിലയില്‍ ശരാശരി മാത്രമാണ് കോലിയുടെ ഇതുവരെയുള്ള പ്രകടനം. ഫീല്‍ഡ് പ്ലേസിങിലും ബൗളിങ് ചെയ്ഞ്ച് വരുത്തുന്നതിലുമെല്ലാം കോലിക്കു പലപ്പോഴും പിഴയ്ക്കുന്നത് കണ്ടു കഴിഞ്ഞു. കൂടാതെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ടീം സെലക്ഷനും വിമര്‍ശിക്കപ്പെട്ടിരുന്നു.
കളിക്കളത്തില്‍ കൂടുതല്‍ വൈകാരികമായി പെരുമാറുന്ന ക്യാപ്റ്റനാണ് കോലി. പലപ്പോഴും അമിതാവേശം കാണിക്കുന്ന അദ്ദേഹം നിയന്ത്രണം വിട്ട് എതിര്‍ താരങ്ങളുമായി കൊമ്പുകോര്‍ക്കുകയും ചെയ്തിട്ടുണ്ട്. മാതൃകാപരമായ പെരുമാറ്റം കൊണ്ട് ടീമിനെ മുന്നില്‍ നിന്നു നയിക്കേണ്ട കോലി ഇത്തരത്തില്‍ സംയമനം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ടീമിനെയാകെ ബാധിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications