ജീവിതലക്ഷ്യം ഒന്നു മാത്രം... നടന്നാല്‍ ഇന്ത്യ തന്നെ അടിമുടി മാറും, സ്വപ്‌നം വെളിപ്പെടുത്തി കോലി

Written By:

മുംബൈ: കരിയറിലെ സുവര്‍ണ കാലത്തിലൂടെ കടന്നുപോവുകയാണ് സ്റ്റാര്‍ ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലി. അവസാനമായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച പരമ്പരയിലും കോലിയുടെ ബാറ്റിങ് പാടവം ലോകം കണ്ടു. ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ കോലി ഈ മാസം ശ്രലങ്കയില്‍ നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫിയില്‍ കളിക്കുന്നില്ല.

റെക്കോഡുകള്‍ പലതും പഴങ്കഥയാക്കി മുന്നേറുമ്പോഴും കോലിയുടെ ഏറ്റവും വലിയ സ്വപ്‌നം ക്രിക്കറ്റുമായോ വ്യക്തിപരമായോ ബന്ധപ്പെട്ടതൊന്നുമല്ല. തന്റെ ഏറ്റനും വലിയ സ്വപ്‌നത്തെക്കുറിച്ചു ഒരു ദേശീയ മാധ്യമത്തോടു കോലി വെളിപ്പെടുത്തി.

രാജ്യത്ത് കായിക സംസ്‌കാരമുണ്ടാക്കണം

രാജ്യത്ത് കായിക സംസ്‌കാരമുണ്ടാക്കണം

രാജ്യത്ത് ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവുമെന്ന് കോലി പറയുന്നു. തന്റെ ജീവിതലക്ഷ്യം തന്നെ ഇതു യാഥാര്‍ഥ്യമാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തയിലെ ജനങ്ങള്‍ക്ക് എല്ലാ കായിക ഇനങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും പിന്തുടരുകയും ചെയ്യുന്ന കാലം വരുമെന്നും കോലി ചൂണ്ടിക്കാട്ടി.

15 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാവും

15 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാവും

അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ള തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നു ഇന്ത്യന്‍ നായകന്‍ പറഞ്ഞു. രാജ്യത്തു ഫുട്‌ബോളിന്റെ പ്രധാന ആസ്ഥാനമായി ഗോവ മാറുന്നതും നമുക്ക് കാണാനായേക്കും. ഒരു ലോകോത്തര താരമാവാനാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഗോവയിലേക്കാണ് പോവുക. അവിടെ നിന്നുള്ള വിദഗ്ധ പരിശീലനമടക്കമുള്ള എല്ലാ സഹായങ്ങളും ഇയാള്‍ക്കു ലഭിക്കുന്ന തരത്തിലേക്കു കാര്യങ്ങള്‍ മാറുമെന്ന് തനിക്കു ശുഭപ്രതീക്ഷയുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോളിന്റെ ഗ്ലാമര്‍ കുറയാന്‍ കാരണം

ഫുട്‌ബോളിന്റെ ഗ്ലാമര്‍ കുറയാന്‍ കാരണം

രാജ്യത്ത് ഫുട്‌ബോളിനേക്കാള്‍ പ്രിയം ക്രിക്കറ്റിനു ലഭിക്കാനുള്ള കാരണം മികച്ച നിലവാരത്തിലുള്ള ലീഗുകളുടെ അഭാവം തന്നെയാണെന്നും കോലി ചൂണ്ടിക്കാട്ടി.
കായിക ഇനത്തെ ആഗോളവല്‍ക്കരിക്കുകയല്ലാതെ കാണികളെ സൃഷിച്ചെടുക്കാന്‍ മറ്റു വഴികളില്ല. ഇത്രയേറെ ടെലിവിഷന്‍ ചാനലകളും മറുമുള്ള കാലത്തു ഇന്ത്യക്കു വേണ്ടി ആരൊക്കെയാണ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കു മുന്നിലെത്തണം

ജനങ്ങള്‍ക്കു മുന്നിലെത്തണം

ഇന്ത്യയില്‍ നടന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ഹിറ്റാക്കുന്നതില്‍ ചാനലുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഒരു കായിക താരത്തിന്റെ കഴിവ് ഏവരും അറിയുകയും അംഗീകരിക്കുകയും ചെയ്യണമെങ്കില്‍ അത് ടെലിവിഷനിലൂടെ അവര്‍ക്ക് നേരില്‍ കാണാന്‍ കഴിയണം. ടെലിവിഷനിലൂടെ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്തില്ലെങ്കില്‍ ഒരു താരത്തിന്റെയും കഴിവ് ജനങ്ങള്‍ക്കു മനസ്സിലാവില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

 തന്നെയും സഹായിച്ചു

തന്നെയും സഹായിച്ചു

താനും ശ്രദ്ധിക്കപ്പെടാനും പിന്നീട് ദേശീയ ടീമിലെത്താനും ഇടയാക്കിയത് ടെലിവിഷന്‍ തന്നെയാണെന്നും കോലി പറഞ്ഞു. ആദ്യമായി കളിച്ച ഐസിസി അണ്ടര്‍ 19 ലോകകപ്പ് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തില്ലായിരുന്നെങ്കില്‍ താന്‍ ഇന്നു കാണുന്ന നിലയില്‍ എത്തിയിട്ടുണ്ടാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രായത്തിലല്ല, കളിയിലാണ് കാര്യം... ഇവരത് തെളിയിച്ചു, റാഷിദ് മുതല്‍ സച്ചിന്‍ വരെ

'ഗസ്റ്റ്' റോളിലെത്തി ഹീറോയായി!! അവസരങ്ങള്‍ കുറഞ്ഞിട്ടും ഇങ്ങനെ, ഇവരാണ് യഥാര്‍ഥ സൂപ്പര്‍ താരങ്ങള്‍

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

Story first published: Saturday, March 3, 2018, 15:05 [IST]
Other articles published on Mar 3, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍