Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയോടു 'പിണങ്ങി' സെഞ്ച്വറി, ഇനിയെന്ന് കൂട്ടിനെത്തും? കാത്തിരിപ്പ് നീളുന്നു

ചെന്നൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇതെന്തു പറ്റി? സെഞ്ച്വറികളും വലിയ ഇന്നിങ്‌സുകളും കളിക്കുന്നത് ഒരു സമയത്ത് ഹരമായിരുന്ന കോലി ഇപ്പോള്‍ ഇത് ആര്‍ത്തിക്കാനാവാതെ പതറുകയാണ്. 2020ല്‍ ഒരു സെഞ്ച്വറി പോലും മൂന്നു ഫോര്‍മാറ്റുകളിലുമായി നേടാനായിട്ടില്ലാത്ത അദ്ദേഹം 2021ലെങ്കിലും ഇതിന് അറുതിയിടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ഈ വര്‍ഷം ആദ്യമായി കളിച്ച കോലിക്കു 20 റണ്‍സ് പോലും തികയ്ക്കാനായില്ല.

1

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും 11 റണ്‍സാണ് കോലിക്കു നേടാനായത്. സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ അടിച്ച് വര്‍ഷത്തെ 'ക്ഷീണം' അദ്ദേഹം തീര്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെന്നൈയിലെ ബാറ്റിങ് അനുകൂല വിക്കറ്റ് കോലിക്ക് വലിയ സ്‌കോര്‍ നേടാന്‍ അനുകൂലമായ സാഹചര്യം കൂടിയായിരുന്നു. പക്ഷെ 11 റണ്‍സെടുത്ത അദ്ദേഹം സ്പിന്നര്‍ ഡോം ബെസ്സിനു മുന്നില്‍ വീണു. 48 ബോളില്‍ ഒരു ബൗണ്ടറിയോ, സിക്‌സറോ നേടാതെയാണ് കോലി ക്രീസ് വിട്ടത്.

ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ ചെയ്ത് പുറത്തേക്കു പോയപ്പോള്‍ കോലി മുന്നോട്ട് കയറി പുഷ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാറ്റിന് അരികില്‍ തട്ടിയ ബോള്‍ ഷോര്‍ട്ട് ലെഗില്‍ ഓലി പോപ്പ് പിടികൂടുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 578 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ രണ്ടിന് 44 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ കോലിക്കു നായകന്റെ ഇന്നിങ്‌സ് പുറത്തെടുക്കാനുള്ളള നല്ലൊരു അവസരം കൂടിയായിരുന്നു ഇത്.

2020 ജനുവരി മുതലുള്ള കണക്കെടുത്താല്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരു സെഞ്ച്വറി പോലും കോലിയുടെ ബാറ്റില്‍ നിന്നു പിറന്നിട്ടില്ല. 23 മല്‍സരങ്ങളില്‍ നിന്നും 35.54 എന്ന ശരാശരിയില്‍ 853 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഏഴു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.

Story first published: Sunday, February 7, 2021, 13:50 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+