Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി എന്തൊക്കെയോ കാണിക്കുന്നു, മനസ്സിലാക്കുക ദുഷ്‌കരം! ആഞ്ഞടിച്ച് മഞ്ജരേക്കര്‍

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. കോലിയുടെ തന്ത്രങ്ങളും ടീം സെലക്ഷനും മനസ്സിലാക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നു മഞ്ജരേക്കര്‍ തുറന്നടിച്ചു.

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു വന്‍ പരാജയമേറ്റു വാങ്ങിയെങ്കിലും കോലി വലിയ അബദ്ധങ്ങള്‍ വരുത്തിയതായി തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്.

ബൗളര്‍മാരെ കൈകാര്യം ചെയ്തില്ല

ബൗളര്‍മാരെ കൈകാര്യം ചെയ്തില്ല

തന്‍റെ ബൗളര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ കോലി വേണ്ടത്ര മികവ് കാണിക്കുന്നില്ലെന്നു മഞ്ജരേക്കര്‍ വ്യക്തമാക്കി. കോലി വലിയ അബദ്ധങ്ങള്‍ കാണിച്ചുവെന്നു ഞാന്‍ പറയുന്നില്ല. ആദ്യ ടെസ്റ്റിലെ ടീം സെലക്ഷന്‍ മോശമായിരുന്നുവെന്ന് അഭിപ്രായമില്ല. ഷഹബാസ് നദീം നന്നായി ബൗള്‍ഡ ചെയ്യാത്തതു കൊണ്ട് ആളുകള്‍ ഇപ്പോള്‍ കുല്‍ദീപ് യാദവിനെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതു നദീമിനായി തുന്നി തയ്യാറാക്കിയതു പോലെയുള്ള പിച്ചായിരുന്നുവെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

സുന്ദറിന്റെ ബൗളിങ്

സുന്ദറിന്റെ ബൗളിങ്

ആദ്യ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ മോശം ലൈനിലാണ് കളിയുടെ തുടക്കത്തില്‍ ബൗള്‍ ചെയ്തതെന്നാണ് എനക്കു തോന്നുന്നത്. ഓഫ് സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്യുന്നതാണ് സുന്ദറിന്റെ ഏറ്റവും വലിയ കഴിവ്. അങ്ങനെ ചെയ്തപ്പോഴെല്ലാം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സുന്ദര്‍ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതു പരിഗണിക്കുമ്പോഴാണ് കോലിയെ മനസ്സിലാക്കാന്‍ സാധിക്കാത്തതെന്നും മഞ്ജരേക്കര്‍ വിശദമാക്കി.
ആദ്യ ടെസ്റ്റില്‍ സുന്ദര്‍ ബൗളിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. സ്പിന്‍ ബൗളിങിന് അനുയോജ്യമായ പിച്ചില്‍ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഒരു വിക്കറ്റ് പോലും വീഴത്താന്‍ താരത്തിനായിരുന്നില്ല.

നദീമിന്റെ പ്രകടനം

നദീമിന്റെ പ്രകടനം

കോലി മുന്‍കൈയെടുക്കാത്തതു കാരണമാണ് ആദ്യ ടെസ്റ്റില്‍ ഷഹബാസ് നദീമിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്നതെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. രണ്ടിന്നിങ്‌സുകളിലായി നദീം നാലു വിക്കറ്റുകളെടുത്തെങ്കിലും ഇതിനേക്കാള്‍ മികച്ച പ്രകടനം ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നു.
മികച്ച ഫോമിലുള്ള രണ്ടു പേര്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് നദീം ബൗള്‍ ചെയ്യാനെത്തിയത്. ചിലപ്പോള്‍ നദീം ആഗ്രഹിച്ചതു പോലെയൊരു ഫീല്‍ഡിങ് ക്രമീകരണം നല്‍കാന്‍ കോലിക്കു കഴിഞ്ഞിട്ടില്ലായിരിക്കാം. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് രണ്ടാം ടെസ്റ്റിനു പ്രായശ്ചിത്തം നടത്താനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം. തന്ത്രപരമായി നോക്കിയാല്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടായിരുന്നു മുന്നി. എന്നാല്‍ ഇന്ത്യ തന്ത്രങ്ങളില്‍ വലിയ അബദ്ധം കാണിച്ചതായി തോന്നുന്നില്ലെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

Story first published: Thursday, February 11, 2021, 15:06 [IST]
Other articles published on Feb 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+