കോലിയുടെ ദൗര്‍ബല്യത്തെക്കുറിച്ച് ഗാവസ്‌കര്‍ പറയുന്നു
കളിക്കളത്തിന് പുറത്ത് ഇന്ത്യന്‍ വിരാട് കോലിക്ക് ഒരു പ്രേമമുണ്ട്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് ഈ പ്രണയത്തിലെ നായിക. എന്നാല്‍ കളിക്കളത്തില്‍ കോലിയുടെ പരാജയത്തിന് ഈ പ്രേമവുമായി ബന്ധമൊന്നുമില്ല. ഇവിടെ പറയുന്നത് കോലിയുടെ മറ്റൊരു പ്രേമത്തെ പറ്റിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഏറ്റവും വലിയ ദൗര്‍ബല്യവും ഈ പ്രേമം തന്നെയാണ്.
അഞ്ചാം സ്റ്റമ്പിനോടുള്ള വിരാട് കോലിയുടെ ഈ പ്രേമത്തെപ്പറ്റി കമന്റേറ്റര്‍മാര്‍ക്കും എതിരാളികള്‍ക്കും എല്ലാവര്‍ക്കും അറിയാം. നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കല്‍ കോലിയെ നിരന്തരം അഞ്ചാം സ്റ്റമ്പില്‍ പന്തെറിഞ്ഞ് പ്രലോഭിപ്പിച്ചു. ഓഫ് സ്റ്റമ്പിന് പുറത്ത് പോകുന്ന പന്തില്‍ ബാറ്റ് വെച്ച് സ്ലിപ്പിലും വിക്കറ്റ് കീപ്പറുടെ കയ്യിലും കൊടുക്കുന്ന കോലിയുടെ പഴയ വീക്ക്‌നെസ് തന്നെയാണ് നാഗ്പൂരിലും വിനയായത് എന്നാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ പറയുന്നത്.

കോലിയുടെ കളി ഇങ്ങനെ
5 5പന്തുകള്‍, 22 റണ്‍സ്. നാലാം നമ്പറില്‍ ക്രീസിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യമാണ് ഇത്. ക്രീസില്‍ ഉറച്ചു എന്ന് തോന്നിയ ശേഷമാണ് കോലി വിക്കറ്റ് കളഞ്ഞത്. അതിങ്ങനെ.

മോര്‍ക്കലിന്റെ ബുദ്ധി
ഓഫ് സ്റ്റമ്പിന് വെളിയില്‍ കൃത്യമായി പന്തെറിഞ്ഞ് മോര്‍ക്കല്‍ കോലിയെ വിഴ്ത്തുകയായിരുന്നു. കോലി പവലിയനിലേക്ക് മടങ്ങുമ്പോള്‍ കമന്റേറ്റര്‍മാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു.

ഇംഗ്ലണ്ട് ടൂറിലെ ദൗര്‍ബല്യം
ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് ടൂറിലാണ് വിരാട് കോലി തുടര്‍ച്ചയായി ഈ ദൗര്‍ബല്യം പ്രകടിപ്പിച്ചത്. ഇത് കോലിയെ വിട്ട് പോയിട്ടില്ല എന്നാണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്.

പ്രശ്‌നം രണ്ടാണ്
ഓഫ് സ്റ്റമ്പിന് പുറത്തെ പന്തുകള്‍ കളിക്കുമ്പോള്‍ കോലിയുടെ പ്രശ്‌നങ്ങള്‍ ഇതാണ്. ഒന്ന് ബാറ്റ് വളരെ മുറുകെ പിടിച്ചിരിക്കും. ബാലന്‍സ് ഔട്ടാകുന്ന പോലുള്ള സ്റ്റാന്‍സാണ് മറ്റൊരു പ്രശ്‌നം - ഗാവസ്‌കര്‍ പറയുന്നു.

മിഡില്‍ സ്റ്റമ്പില്‍ നില്‍പ്പ്
ടെസ്റ്റിലും കോലി മിഡില്‍ സ്റ്റമ്പിലാണ് സ്റ്റാന്‍സ് എടുക്കുക. അഞ്ചാമത്തെയോ ആറാമത്തെയോ സ്റ്റംപില്‍ വരുന്ന പന്തുകളും കളിക്കാനുള്ള ഒരു ത്വര ഇത് മൂലം ഉണ്ടാകുന്നു. സ്റ്റാന്‍സ് കുറച്ചുകൂടി ശരിയാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ കോലിക്കുള്ളൂ.

ഫുള്‍ മാര്‍ക്ക് മോര്‍ക്കലിന്
കോലിയുടെ ദൗര്‍ബല്യം കൃത്യമായി മനസിലാക്കി മികച്ചൊരു സ്‌പെല്ലിനൊടുവില്‍ വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലിന് കൊടുക്കണം ഫുള്‍ മാര്‍ക്ക്. വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്താണ് കോലി പുറത്തായത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications