Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിലെ മിന്നുന്ന പ്രകടനം... പിന്നില്‍ കോലി!! തുണയായത് താരം നല്‍കിയ സമ്മാനമെന്ന് റായുഡു

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അപ്രതീക്ഷിത ഹീറോയായിരുന്നു അമ്പാട്ടി റായുഡു. മുംബൈ ഇന്ത്യന്‍സുമായുള്ള ദീര്‍ഘകാലത്തെ ബന്ധം അവസാനിപ്പിച്ച് ഈ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്ന റായുഡുവില്‍ അത്ര വലിയ പ്രതീക്ഷയൊന്നും ആരും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ ചെന്നൈ ബാറ്റിങിന്റെ നട്ടെല്ലായി റായുഡു മാറുന്നതാണ് കണ്ടത്. ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹം തന്നെ.

ഓപ്പണിങ് റോളില്‍ അടക്കം പല പൊസിഷനുകളിലും റായുഡുവിനെ സിഎസ്‌കെ പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഏതു പൊസിഷനിലും തനിക്ക് മികച്ച പ്രകടനം നടത്താനാവുമെന്ന് താരം തെളിയിച്ചു. 2017 സീസണില്‍ വെറും 91 റണ്‍സായിരുന്നു മുംബൈക്കു വേണ്ടി റായുഡു നേടിയത്. ഇതേ തുടര്‍ന്നാണ് താരത്തെ മുംബൈ നിലനിര്‍ത്താതിരുന്നത്. എന്നാല്‍ ഈ സീസണില്‍ സിഎസ്‌കെ ജഴ്‌സിയില്‍ 16 മല്‍സരങ്ങളില്‍ നിന്നും 602 റണ്‍സ് റായുഡു വാരിക്കൂട്ടി. തന്റെ ഫോമിനു പിന്നിലെ യഥാര്‍ഥ കാരണം ഒരു ടോക്ക് ഷോയില്‍ റായുഡു കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

കോലി നല്‍കിയ ബാറ്റ്

കോലി നല്‍കിയ ബാറ്റ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ വിരാട് കോലി നല്‍കിയ ബാറ്റാണ് തന്റെ ഫോമിനു പിന്നിലെന്ന് റായുഡു പറഞ്ഞു.
ക്വിക്ക് ഹീല്‍ ഭാജി ബ്ലാസ്റ്റ് എന്ന ചെന്നൈയിലെ ടീമംഗം കൂടിയായ ഹര്‍ഭജന്‍ സിങിന്റെ യൂട്യുബ് ടോക്ക് ഷോയിലാണ് റായുഡു തന്റെ ഫോമിന്റെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ബാറ്റ് വാങ്ങിക്കും

ബാറ്റ് വാങ്ങിക്കും

ഓരോ വര്‍ഷവും താന്‍ കോലിയുടെ പക്കല്‍ നിന്നും ബാറ്റ് ചോദിച്ചു വാങ്ങിക്കാറുണ്ടെന്നും താന്‍ എന്തിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവാമെന്നും റായുഡു ടോക്ക് ഷോയില്‍ പറഞ്ഞു.
ഇത്തവണ ചീത്ത പറഞ്ഞു കൊണ്ടാണ് കോലി തനിക്കു ബാറ്റ് നല്‍കിയതെന്നും റായുഡു തമാശയായി കൂട്ടിച്ചേര്‍ത്തു.

 ക്രിക്കറ്റില്‍ താല്‍പ്പര്യമില്ലായിരുന്നു

ക്രിക്കറ്റില്‍ താല്‍പ്പര്യമില്ലായിരുന്നു

നേരത്തേ ക്രിക്കറ്റില്‍ തനിക്ക് അത്ര താല്‍പ്പര്യമില്ലായിരുന്നുവെന്നു റായുഡു വെളിപ്പടുത്തി. പഠനത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ പിതാവാണ് തന്നെ ക്രിക്കറ്റിലേക്കു കൊണ്ടുവന്നത്. ക്രിക്കറ്റ് ക്യാംപില്‍ തന്നെ കൊണ്ടുപോയി ചേര്‍ത്തതും അച്ഛനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മൊബൈല്‍ പോലുമില്ല

ഒരു മൊബൈല്‍ പോലുമില്ല

സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത വ്യക്തിയാണ് റായുഡുവെന്ന് ഭാജി ഷോയില്‍ പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ റായുഡുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ അതില്‍ നിന്നും ശ്രദ്ധ മാറിപ്പോവും. അതുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതെന്നു റായുഡു പറഞ്ഞു.

IPL 2018 | ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയവർ | OneIndia Malayalam
 ആദ്യത്തെ ആരാധന ലക്ഷ്മണിനോട്

ആദ്യത്തെ ആരാധന ലക്ഷ്മണിനോട്

വിവിഎസ് ലക്ഷ്മണായിരുന്നു ക്രിക്കറ്റിലേക്ക് ചുവട് വയ്ക്കുമ്പോള്‍ തന്റെ ആരാധനാ പാത്രമെന്നു റായുഡു പറഞ്ഞു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നപ്പോല്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് എന്നിവരില്‍ നിന്നും പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു.
ഇത്രയേറെ ഉയരങ്ങളിലെത്തിയിട്ടും സ്ച്ചിന്റെ വിനയമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നു റായുഡു പറയുന്നു. മാത്രമല്ല ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 30, 2018, 16:21 [IST]
Other articles published on May 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+