Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ശേഷിച്ച ടെസ്റ്റുകളില്‍ 150ന് പുറത്താവും! പ്രവചനം മുന്‍ ഇംഗ്ലീഷ് സ്പിന്നറുടേത്

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നറും ഇന്ത്യന്‍ വംശജനുമായ മോണ്ടി പനേസര്‍. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവം ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യക്കു കനത്ത ആഘാതമായി മാറുമെന്നും ഇന്ത്യന്‍ ബാറ്റിങ് നിരയെ ഇതു ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

അഡ്‌ലെയ്ജഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാന വ്യത്യാസം വിരാട് കോലിയുടെ ഇന്നിങ്‌സായിരുന്നു. വിരാട് പുറത്തായി മടങ്ങിയാല്‍ പിന്നെ ഏതു ബാറ്റ്‌സ്മാനായിരിക്കും കൂടുതല്‍ നേരം ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച് റണ്‍സെടുക്കുകയെന്നതാണ് ചോദ്യം. കോലിയില്ലാതെ കളിക്കാനൊരുങ്ങുന്ന ഇന്ത്യ ഇനിയുള്ള ടെസ്റ്റുകളില്‍ 150 റണ്‍സിനു ഓള്‍ഔട്ടായേക്കുമെന്നും പനേസര്‍ വ്യക്തമാക്കി.

കോലിയുടെ അഭാവത്തില്‍ ഈ റോളില്‍ യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ കളിക്കണമെന്നാണ് പനേസറുടെ അഭിപ്രായം. കോലിയെപ്പോലെ കളിക്കാന്‍ ഗില്ലിനു സാധിക്കുമോയെന്നും ടെസ്റ്റില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി താരത്തിനുണ്ടോയെന്നും കളിപ്പിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശേഷിയുള്ള ബാറ്റിങ് ശൈലിയാണ് റിഷഭ് പന്തിനുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യ ആറാം നമ്പര്‍ പൊസിഷനില്‍ പന്തിനെ കളിപ്പിക്കണമെന്നും പനേസര്‍ നിര്‍ദേശിച്ചു.

പരിക്കു കാരണം ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ മുഹമ്മദ് ഷമിക്കു പകരം മുഹമ്മദ് സിറാജിനെയല്ല മറിച്ച് നവദീപ് സെയ്‌നിയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നാണ് പനേസറുടെ അഭിപ്രായം. സെയ്‌നിയുടെ ബൗളിങ് ഇഷ്ടമാണ്. അദ്ദേഹം നല്ലൊരു ബൗളറാണെന്നു തോന്നുന്നു. കളിക്കളത്തില്‍ സെയ്‌നി തന്റെ മികവ് പുറത്തെടുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു.

2

മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരു യുവതാരത്തിനു തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച വേദിയാണ് ഓസ്‌ട്രേലിയ. കാരണം ഇന്ത്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഓസ്‌ട്രേലിയയിലേത്. നിങ്ങളുടെ കരിയര്‍ മാറ്റി മറിക്കാന്‍ ഓസ്‌ട്രേലിയക്കു കഴിയുമെന്നും പനേസര്‍ വിശദമാക്കി.

അജിങ്ക്യ രഹാനെ വളരെ ശാന്തപ്രകൃതമുള്ള ക്യാപ്റ്റനാണ്. ടീമിലെ മറ്റു താരങ്ങളുടെ കൂടി അഭിപ്രായം പരിഗിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. പരിചയസമ്പന്നരായ പേസര്‍മാരോടും യുവ ബാറ്റ്‌സ്മാന്‍മാരോടും ഒരുപോലെ സന്തോഷത്തോടെ സംസാരിക്കാന്‍ രഹാനെയ്ക്കു ഇഷ്ടമാണ്. വിരാടുമായി ഒരു സാമ്യവുമില്ലാത്ത തീര്‍ത്തും വ്യത്യസ്തനായ ക്യാപ്റ്റനാണ് അദ്ദേഹമെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 24, 2020, 17:16 [IST]
Other articles published on Dec 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+