കോലിക്ക് എന്തു പറ്റി? മൂന്നു കളി, വെറും 75 റണ്‍സ്!! ക്യാപ്റ്റനായ ശേഷം ഇതാദ്യം
ബേ ഓവല്‍: ഇന്ത്യന്‍ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്ക് ഇതെന്ത് പറ്റിയെന്ന ആശങ്കയിലാണ് ആരാധകര്‍. ന്യൂസിലാന്‍ഡിനെിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ നിരാശപ്പെടുത്തിയിരുന്നു. മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നു വിളിപ്പേരുള്ള കോലിക്കു പക്ഷെ ഈ പരമ്പരയില്‍ ഇതിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
പ്രതിസന്ധി ഘട്ടങ്ങളില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് പല തവണ ടീമിന്റെ ഹീറോയായിട്ടുള്ള അദ്ദേഹത്തിന് കിവീസിനെതിരേ ഇതാവര്‍ത്തിക്കാന്‍ കഴിയാതെ വന്നു. ഏകദിനത്തില്‍ ക്യാപ്റ്റനായ ശേഷം ഒരു പരമ്പരയില്‍ കോലിയുടെ ഏറ്റവും മോശം പ്രകടനമാണ് ന്യൂസിലാന്‍ഡിനെതിരേ കണ്ടത്.

ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വെറും 75 റണ്‍സ് മാത്രമാണ് കോലിക്കു നേടാനായത്. ആദ്യ കളിയില്‍ ഫിഫ്റ്റി നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിന് 20 റണ്‍സ് പോലുമെടുക്കാനായില്ല, 51, 15, 9 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ കോലിയുടെ സ്‌കോറുകള്‍.

ക്യാപ്റ്റനായ ശേഷം ഒരു ഏകദിന പരമ്പരയില്‍ കോലിയുടെ ഏറ്റവും മോശം ബാറ്റിങ് പ്രകടനമാണിത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍ 89 റണ്‍സെടുത്തതായിരുന്നു ഇതിനു മുമ്പത്തെ കോലിയുടെ ഏറ്റവും മോശം പ്രകടനം.

ഏകദിന പരമ്പരയില്‍ കിവീസിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ക്ലീന്‍ബൗള്‍ഡായാണ് കോലി പുറത്തായത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇത്രയും സാങ്കേതികത്തികവുള്ള കോലി എങ്ങനെ ഈ തരത്തില്‍ തുടര്‍ച്ചയായി രണ്ടു കളികളില്‍ ഔട്ടായെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

ആദ്യ ഏകദിനത്തില്‍ ഇഷ് സോധിയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ എന്തു സംഭവിച്ചെന്നു പോലും മനസ്സിലാക്കാനാവാതെ അമ്പരപ്പോടെയാണ് കോലി ക്രീസ് വിട്ടത്. രണ്ടാം ഏകദിനത്തിലാവട്ടെ ടിം സോത്തിയുടെ ബൗളിങില്‍ ഷോട്ടിനു ശ്രമിച്ച കോലിക്കു ടൈമിങ് പിഴച്ചപ്പോള്‍ ബൗള്‍ഡാവുകയായിരുന്നു.

റണ്‍ചേസില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് കോലി. അതുകൊണ്ടു തന്നെയാണ് ആരാധകര്‍ അദ്ദേഹത്തിനു ചേസ് മാസ്റ്ററെന്ന വിൡപ്പേരുമിട്ടത്. ന്യൂസിലാന്‍ഡിനെതിരേ പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെ രണ്ടാം ഏകദിനത്തില്‍ ഇറങ്ങിയ കോലിക്കു വെറും 15 റണ്‍സ് മാത്രമാണ് നേടാനായത്.

274 റണ്‍സെന്ന വിജയലക്ഷ്യം ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യയെ സംബന്ധിച്ച് അത്ര അസാധ്യമായിരുന്നില്ല. കോലി പിടിച്ചുനിന്നിരുന്നെങ്കില്‍ ഇന്ത്യക്കു അനായാസം ലക്ഷ്യം മറികടക്കാന്‍ കഴിയുമായിരുന്നു, ഒപ്പം പരമ്പരയില്‍ ഒപ്പമെത്താനും സാധിക്കുമായിരുന്നു. എന്നാല്‍ കോലിയുടെ വീഴ്ച ഇന്ത്യയെയും തളര്‍ത്തി. വാലറ്റത്ത് രവീന്ദ്ര ജഡേജയും (55) നവദീപ് സെയ്‌നിയും (45) നടത്തിയ പോരാട്ടവീര്യം പോലും ശ്രേയസ് അയ്യരൊഴികെയുള്ള (52) ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications