Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോ, സ്മിത്തോ... ആരാണ് ബെസ്റ്റ്? സച്ചിന്റെ ക്ലാസിക്ക് റിപ്ലേ

മെല്‍ബണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ കടുത്ത മല്‍സരം നടക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തമ്മിലാണ്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇനിയും അവസാനിക്കാത്ത ചര്‍ച്ച കൂടിയാണിത്. എല്ലാ ഫോര്‍മാറ്റുകളും പരിഗണിക്കുമ്പോള്‍ കോലിയാണ് ബെസ്‌റ്റെന്നു ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ ടെസ്റ്റില്‍ സ്മിത്താണ് മികച്ചവനെന്നു മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. അതിനിടെ ഈ വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബുഷ്ഫയര്‍ ബാഷ് ക്രിക്കറ്റ് മല്‍സരത്തിനു മുന്നോടിയായി എത്തിയതായിരുന്നു അദ്ദേഹം.

koh sach

കോലിയെയും സ്മിത്തിനെയും താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു സച്ചിന്‍ വ്യക്തമാക്കി. താരങ്ങളെന്ന നിലയില്‍ ഇരുവരും നടത്തുന്ന പ്രകടനം ആസ്വദിക്കുകയാണ് ചെയ്യേണ്ടത്. ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം രസിപ്പിച്ചു കൊണ്ടിരിക്കുകയാണ് കോലിയും സ്മിത്തും. അവരുടെ പ്രകടനം നമ്മള്‍ സന്തോഷത്തോടെയാണ് ആസ്വദിക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

smih

ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ല. ആളുകള്‍ തന്നെയും പല കളിക്കാരുമായി നേരത്തേ താരതമ്യം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ തങ്ങളെ വെറുതെ വിടണമെന്നാണ് താന്‍ ആവള്യപ്പെട്ടിട്ടുള്ളതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. കളിച്ചിരുന്ന കാലത്തു ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ്, ഡോണ്‍ ബ്രാഡ്മാന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരുമായി സച്ചിന്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ബുഷ്ഫയര്‍ ബാഷ് ക്രിക്കറ്റില്‍ പോണ്ടിങ് ഇലവന്റെ പരിശീലകന്‍ കൂടിയാണ് സച്ചിന്‍.

Story first published: Friday, February 7, 2020, 16:05 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+