കോലിയോ, രോഹിത്തോ? മികച്ച ക്യാപ്റ്റനാര്? സംശയം വേണ്ടെന്ന് മുന്‍ ഓസീസ് താരം

സിഡ്‌നി: ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനില്‍ തോറ്റ് പുറത്തായ ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോലിയുടെ പല തീരുമാനങ്ങളോടും രോഹിത്തിന് എതിര്‍പ്പുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ ഇന്ത്യ പരീക്ഷിച്ചേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് ഇവരില്‍ ആരാണ് മികച്ച ക്യാപ്റ്റനെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് സജീവമായത്. ഇവരില്‍ ആരാണ് കേമനെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നറായ ബ്രാഡ് ഹോഗ്. തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോലി തന്നെ കേമന്‍
ഐപിഎല്ലിലെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് രോഹിത്തെന്നു കാണാം. പക്ഷെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരം കോലിയാണെന്ന് ഹോഗ് അഭിപ്രായപ്പെട്ടു.
ബാറ്റിങിലും ഫീല്‍ഡിങിലും പരിശീലനത്തിലുമെല്ലാം ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നയാളാണ് കോലി. ഇന്ത്യയുടെ ഏറ്റവും ഫിറ്റ്‌നസുള്ള കളിക്കാരനും അദ്ദേഹം തന്നെ. തന്ത്രശാലിയായ ക്യാപറ്റനാണ് കോലി. കളിക്കളത്തിനകത്തും പുറത്തും അകത്തും മികച്ച രീതിയിലാണ് കോലി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഹോഗ് വിശദമാക്കി.

രണ്ടു ക്യാപ്റ്റന്‍മാര്‍?
കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ രണ്ടു പേരെയും വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റന്‍മാരാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായാണ് സൂചന.
ഏകദിനം, ടി20 എന്നിവയില്‍ രോഹിത്തിനെയും ടെസ്റ്റില്‍ കോലിയെയും ക്യാപപ്റ്റനായി നിയമിച്ചേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ടീമുമായി ബന്ധപ്പെട്ട ഔദ്യോഗിത വൃത്തങ്ങളൊന്നും പ്രതികരിച്ചിട്ടില്ല. കോലിയും രോഹിത്തും തമ്മില്‍ ശത്രുതയിലാണെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് ടീം മാനേജ്‌മെന്റ്.

ഐപിഎല്ലിലെ പ്രകടനം
ഐപിഎല്ലിലേക്കു വരികയാണെങ്കില്‍ മികച്ച ക്യാപ്റ്റന്‍മാരുടെ നിരയില്‍ തലപ്പത്താണ് കോലിയുടെ സ്ഥാനം. മുംബൈ ഇന്ത്യന്‍സിനു നാലു കിരീടങ്ങളാണ് ഹിറ്റ്മാന്‍ നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിനെ മറികടന്നായിരുന്നു മുംബൈയുടെ കിരീടവിജയം.
മറുഭാഗത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ കോലിക്കു ഒരു ഐപിഎല്‍ ട്രോഫി പോലും ഉയര്‍ത്തിക്കാണിക്കാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications