ലോകകപ്പ് സെമി ഫൈനല്‍... ന്യൂസിലാന്‍ഡിനോട് തോറ്റതില്‍ സന്തോഷം!! ആരാധകരെ ഞെട്ടിച്ച് കോലി
ഓക്ക്‌ലാന്‍ഡ്: കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് സെമി ഫൈനലിലേറ്റ പരാജയത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലാന്‍ഡിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ടി20ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യക്കു സെമിയില്‍ കാലിടറുകയായിരുന്നു. കിരീട ഫേവറിറ്റുകളായ ഇന്ത്യക്കു കിവീസിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വി ആരാധകരെ നിരാശരാക്കിയിരുന്നു.

ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്കു പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമൊന്നും ടി20 പരമ്പരയില്‍ ഇന്ത്യക്കില്ലെന്നു കോലി വ്യക്തമാക്കി. കണക്കു തീര്‍ക്കുകയെന്നതിനെ കുറിച്ചൊന്നും ഞങ്ങള്‍ ആലോചിക്കുന്നില്ല. ന്യൂസിലാന്‍ഡ് താരങ്ങള്‍ ഹൃദ്യമായ സ്വഭാവത്തിന് ഉടമകളാണ്. കളിക്കളത്തില്‍ മികച്ച പോരാട്ടം കാഴ്ചവയ്ക്കുകയെന്നതു മാത്രമേ ടി20 പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നുള്ളൂവെന്നും കോലി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റു ടീമുകള്‍ക്കു മാതൃകയാവുന്ന ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. കഴിഞ്ഞ ലോകകപ്പില്‍ തങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഒരു മല്‍സരത്തില്‍ പരാജയപ്പെടുമ്പോള്‍ അതിനെ കൂടുതല്‍ വലിയ രീതിയില്‍ വിലയിരുത്താന്‍ ശ്രമിക്കണം. അപ്പോള്‍ പക പോക്കലിനെക്കുറിച്ചൊന്നും മനസ്സിലുണ്ടാവില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications