Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റിലെ കിങ് ഇപ്പോഴും കോലി തന്നെ, ഒന്നാം റാങ്ക് കാത്ത് ഇന്ത്യന്‍ നായകന്‍

ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. 928 പോയിന്റോടെയാണ് കോലി ഒന്നാം റാങ്കില്‍ തുടരുന്നത്. രണ്ടാംസ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനേക്കാള്‍ 17 പോയിന്റ് മുന്നിലാണ് അദ്ദേഹം. അതേസമയം, ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയും തന്റെ റാങ്കായ ആറാം നമ്പര്‍ കാത്തുസൂക്ഷിച്ചു. റാങ്കിങില്‍ ആദ്യ പത്തിലുള്ള ഇന്ത്യയുടെ മറ്റൊരു താരമായ അജിങ്ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി.

kohli

അതേസമയം, ബൗളര്‍മാരില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്. 794 പോയിന്റുള്ള അദ്ദേഹം ആറംസ്ഥാനത്താണ്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരാണ് പത്ത് റാങ്കിനകത്തുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മൂന്നാംസ്ഥാനത്തുണ്ട്. 438 പോയിന്റാണ് അദ്ദേഹത്തിനുള്ളത്.

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മില്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. മല്‍സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിനും 53 റണ്‍സിനും ജയിച്ചിരുന്നു. സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായി ശ്രീലങ്കയ്ക്കു 10 വിക്കറ്റ് വിജയം സമ്മാനിച്ച ആഞ്ചലോ മാത്യൂസ് ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ 20നുള്ളില്‍ തിരിച്ചെത്തി.

Story first published: Friday, January 24, 2020, 16:29 [IST]
Other articles published on Jan 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+