Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയേക്കാള്‍ കേമന്‍മാര്‍ പാകിസ്താനിലുണ്ട്!! പക്ഷെ അവഗണന.. കോലി ഭാഗ്യവാനെന്നു റസാഖ്

razzaq

കറാച്ചി: വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ അടുത്തിടെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ഇപ്പോള്‍ വീണ്ടുമൊരു വിവാദമായേക്കാവുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയെക്കുറിച്ചാണ് റസാഖിന്റെ പരാമര്‍ശം. ബിസിസിഐ കോലിക്കു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കോലി ഭാഗ്യവാന്‍

കോലി ഭാഗ്യവാന്‍

ഭാഗ്യവാനെന്നാണ് കോലിയെ റസാഖ് വിശേഷിപ്പിച്ചത്. കോലി വളരെ മികച്ച കളിക്കാരന്‍ തന്നെയാണെന്നതില്‍ സംശയമില്ല. പക്ഷെ ബിസിസിഐയില്‍ നിന്നും ഇത്രയും വലിയ പിന്തുണ ലഭിക്കുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്. ഏതൊരു താരത്തിനും വിജയിക്കണമെങ്കില്‍ ഇതുപോലെയുള്ള പിന്തുണ ആവശ്യമാണ്. ബോര്‍ഡ് നല്‍കുന്ന ആദരവും പരിഗണനയുമാണ് കോലിയെ വീണ്ടും വീണ്ടും മികച്ച പ്രകടനം നടത്താന്‍ പ്രചോദിപ്പിക്കുന്നത്. അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും റസാഖ് വിശദമാക്കി.

കോലിയേക്കാള്‍ കഴിവുള്ളവര്‍

കോലിയേക്കാള്‍ കഴിവുള്ളവര്‍

പാകിസ്താനില്‍ കോലിയേക്കാള്‍ കഴിവുള്ള കളിക്കാരുണ്ടെന്നാണ് താന്‍ ഉറച്ചു വിശ്വസിക്കുന്നത്. പക്ഷെ അവര്‍ എവിടെയുമെത്തുന്നില്ല. ഈ താരങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നതാണ് ഇതിനു കാരണം. ഇതു ദുരന്തം തന്നെയാണ്.
അതേസമയം കോലിക്കു ലഭിക്കുന്നതു പോലെ ബോര്‍ഡില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ ഇവര്‍ ഉയരങ്ങള്‍ കീഴടക്കുമെന്നു താന്‍ വിശ്വസിക്കുന്നതായും റസാഖ് പറഞ്ഞു.

പാണ്ഡ്യയെ സഹായിക്കാനാവില്ല

പാണ്ഡ്യയെ സഹായിക്കാനാവില്ല

ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂടുതല്‍ മികച്ച താരമാക്കി മാറ്റാന്‍ താന്‍ സഹായിക്കാമെന്നു കഴിഞ്ഞ വര്‍ഷം റസാഖ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്കു അതിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അന്നു താന്‍ അങ്ങനെ ഉറപ്പു നല്‍കാന്‍ കാരണമുണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ പ്രകടനം കണ്ട ശേഷമാണ് അത്രയും ഉറപ്പോടെ താന്‍ ഇതു പറഞ്ഞത്. സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധം പരിഗണിക്കുമ്പോള്‍ തനിക്കു അതിനു കഴിയില്ലെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 22, 2020, 13:18 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+