IND vs ENG: കോലിക്കു പകരം ക്യാപ്റ്റനായി രഹാനെ- അഭിപ്രായം വ്യക്തമാക്കി പീറ്റേഴ്‌സന്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാംടെസ്റ്റില്‍ ഇന്ത്യ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷം കോലി പ്രതിക്കൂട്ടിലായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടെസ്റ്റില്‍ ഇന്ത്യക്കു നേരിട്ട തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയായിരുന്നു ഇത്.
ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വിജയവഴിയില്‍ തിരിച്ചെത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ കോലിക്കു മുന്നിലുള്ളത്.
കോലിക്കു പകരം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ സ്ഥിരം നായകനാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റില്‍പ്പോലും തോറ്റിട്ടില്ലെന്നും പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ചര്‍ച്ചയൊഴിവാക്കാന്‍ സാധിക്കില്ല
കാര്യങ്ങള്‍ മാറുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കുകയെന്നത് അസാധ്യമാണെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി നാലു ടെസ്റ്റുകളിലാണ് കോലി പരാജയപ്പെട്ടിരിക്കുന്നത്. അജിങ്ക്യ രഹാനെയാവട്ടെ ഓസ്‌ട്രേലിയയില്‍ ടീമിനെ ചരിത്ര വിജയം നേടിത്തന്ന ക്യാപ്റ്റനാണെന്നും പീറ്റേഴ്‌സന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
കോലിക്കു കീഴില്‍ ന്യൂസിലാന്‍ഡില്‍ രണ്ടു ടെസ്റ്റുകളും കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റും ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റുമാണ് തോറ്റിരിക്കുന്നത്. ഓസീസിനെതിരേ കോലി ടീം വിട്ട ശേഷം രഹാനെ ഇന്ത്യക്കു 2-1നു പരമ്പര നേടിത്തന്നിരുന്നു.

കോലിയെ ബാധിക്കും
സമൂഹമാധ്യമങ്ങള്‍, റേഡിയോ സ്‌റ്റേഷന്‍, ടെലിവിഷനലുകള്‍, ന്യൂസ് ചാനലുകള്‍ എന്നിവയിലെല്ലാം കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. സ്വന്തം രാജ്യത്തെ നയിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു.
തന്നെക്കുറിച്ച് നടക്കുന്ന നിരന്തരമുള്ള ചര്‍ച്ചകള്‍ കോലിയെ സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അദ്ദേഹം അതു ആഗ്രഹിക്കുന്നുമില്ല. പക്ഷെ തീര്‍ച്ചയായും രണ്ടാം ടെസ്്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാനുള്ള ശേഷി കോലിക്കുണ്ട്. വിമര്‍ശകര്‍ അല്‍പ്പമെങ്കിലും വായടയ്ക്കണമെങ്കില്‍ അദ്ദേഹത്തിനു അതു ആവശ്യമാണെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രോഡ് സമ്മര്‍ദ്ദത്തിലാവും
മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന സമ്മര്‍ദ്ദത്തോടെയാവും ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാം ടെസ്റ്റില്‍ കളിക്കുകയെന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. ആന്‍ഡേഴ്‌സന്‍ താന്‍ കളിച്ച രാജ്യങ്ങളെല്ലാം മികച്ച പ്രകടനത്തിലൂടെ കീഴടക്കിയ താരമാണ്. എന്നാല്‍ ബ്രോഡിന് ഇന്ത്യയില്‍ അത്ര നന്നായി പെര്‍ഫോം ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 54ന് അടുത്ത് ശരാശരിയില്‍ 10 വിക്കറ്റുകള്‍ മാത്രമേ ബ്രോഡ് നേടിയിട്ടുള്ളൂവെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.
ടെസ്റ്റിലെ ഉജ്ജ്വല കൂട്ടുകെട്ടെന്നാണ് ആന്‍ഡേഴ്‌സനും ബ്രോഡും വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ബൗളറെന്ന നിലയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടണമെങ്കില്‍ എല്ലാ സാഹചര്യങ്ങളിലും ബ്രോഡിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. രണ്ടാം ടെസ്റ്റില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിനുണ്ടാവുമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications