ആവേശം ഇത്രയ്ക്കു വേണോ? ചോദ്യത്തിന് പൊട്ടിത്തെറിച്ച് കോലി... മറുപടി ഇങ്ങനെ
ക്രൈസ്റ്റ്ചര്‍ച്ച്: കളിക്കളത്തിലെ അഗ്രസീവായ പെരുമാറ്റത്തെ തുടര്‍ന്ന് അഭിനന്ദനവും അതോടൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അദ്ദേഹത്തിന്റെ ഈ ശൈലിയെ ഒരു വിഭാഗം അഭിനന്ദിക്കുമ്പോള്‍ പലപ്പോഴും ആവേശപ്രകടനം അതിരു കടക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസിലാന്‍ഡിനെതിരേ പരാജയമേറ്റുവാങ്ങിയ രണ്ടാം ടെസ്റ്റിനിടെയും കോലിയുടെ ചില ആഹ്ലാദപ്രകടനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കളിയിലെ ആവേശപ്രകടനത്തെക്കുറിച്ചുള്ള ചോദ്യം കോലിയെ അരിശം കൊള്ളിച്ചു.

കളിക്കളത്തില്‍ നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? പുറത്തായി മടങ്ങിയ കെയ്ന്‍ വില്ല്യംസണിനു നേരെയും കാണികള്‍ക്കു നേരെയും നിങ്ങളുടെ പെരുമാറ്റം അതിരു കടന്നിരുന്നു. നിങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. അതുകൊണ്ടു തന്നെ നല്ലൊരു മാതൃക കാണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ലേയെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതാണ് കോലിയെ കുപിതനാക്കിയത്.

നിങ്ങള്‍ക്കു എന്താണ് തോന്നുന്നത് എന്നായിരുന്നു കോലി അപ്പോള്‍ തിരിച്ചു ചോദിച്ചത്. നിങ്ങളോട് താനാണ് ചോദ്യം ചോദിച്ചത്. നിങ്ങള്‍ ടീമിനു മാതൃകയാവേണ്ട വ്യക്തിയല്ലേയെന്നു മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചു ചോദിക്കുകയായിരുന്നു. ഇതോടെ കോലി കുപിതനാവുകയും മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറുന്ന തരത്തില്‍ സംസാരിക്കുകയുമായിരുന്നു.

എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നിങ്ങള്‍ മനസ്സിലാക്കണമെന്നും നല്ല ചോദ്യങ്ങള്‍ ചോദിക്കുകയും വേണമെന്ന് കോലി തുറന്നടിക്കുകയായിരുന്നു. ഒരു സംഭവം നടന്നാല്‍ അതിന്റെ പകുതി മാത്രം അറിഞ്ഞ് പകുതി ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ല. ഇനി വിവാദമുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇതല്ല അതിനു പറ്റിയ സ്ഥലം. മാച്ച് റഫറിയുമായി താന്‍ സംസാരിച്ചിരുന്നു. എന്താണോ സംഭവിച്ചത് അതില്‍ അദ്ദേഹത്തിനു പ്രശ്‌നമൊന്നുമില്ല. നന്ദി എന്നു പറഞ്ഞ് കോലി നിര്‍ത്തുകയായിരുന്നു.

ന്യൂസിലാന്‍ഡ് പര്യടനം പരാജയത്തോടെ അവസാനിച്ചതോടെ ഇനി ഇന്ത്യയുടെ അടുത്ത പരമ്പര നാട്ടിലാണ്. ദക്ഷിണാഫ്രിക്കയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് മാര്‍ച്ച് രണ്ടാം വാരം ഇന്ത്യ കളിക്കുക. ഈ പരമ്പരയില്‍ കോലി ഇന്ത്യക്കായി കളിക്കുമോയെന്ന കാര്യം ഉറപ്പില്ല. താരത്തിനു ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications