
മികച്ച ബോള്‍ എറിയണം
കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് തോര്‍പ്പിനുള്ളത്. കോലി അദ്ഭുതപ്പെടുത്തുന്ന താരമാണെന്നു നമുക്കെല്ലാമറിയാം. വര്‍ഷങ്ങളായി അദ്ദേഹം ഇതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് വളരെ നന്നായി അറിയുന്നവരാണ് കോലിയടക്കം ബാറ്റിങ് നിരയിലുള്ള മറ്റുള്ളവര്‍.
കഴിയുന്നത്രയും തവണ തങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ബോള്‍ കോലിക്കെതിരേ എറിയുകയെന്നതു മാത്രമാണ് വിക്കറ്റിനായി ബൗളിങ് നിരയ്ക്കു മുന്നിലുള്ള ഏക വഴി. പേസര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവരില്‍ നിന്നും പ്രത്യേകമായി എന്തെങ്കിലും ആവശ്യപ്പെടാനുണ്ടെന്നു തോന്നുന്നില്ല. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയെന്നതു മാത്രമാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിര്‍ണായകം. കളിയെ പരമാവധി അവസാനം വരെ നീട്ടിക്കൊണ്ടു പോവേണ്ടതും പ്രധാനമാണെന്നു തോര്‍പ്പ് വിശദമാക്കി.

പേസ് ബൗളിങും മികച്ചത്
ഇന്ത്യന്‍ ബൗളിങ് ആക്രണമത്തെക്കുറിച്ച് പറയുമ്പോള്‍ സ്പിന്‍ മാത്രമല്ല പേസ് ബൗളിങും ഇപ്പോള്‍ മികച്ചതാണെന്നു തോര്‍പ്പ് ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാരെ നേരിടുന്നതു പോലെ തന്നെ പേസര്‍മാരെയും ശ്രദ്ധേയോടെ നേരിടേണ്ടതുണ്ട്.
ഇന്ത്യന്‍ ബൗളിങ് എത്രത്തോളം അപകടകരമാണെന്നു ഞങ്ങള്‍ക്കറിയാം. ഏഷ്യന്‍ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ സ്പിന്‍ ബൗളിങിനെക്കൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്പിന്‍- പേസ് ബൗളിങ് ആക്രമണത്തെ സന്തുലിതമായി നേരിടണം. ആദ്യ ടെസ്റ്റിനു മുമ്പുള്ള മൂന്നു ദിവസത്തെ പരിശീലനം ടീമിനെ അതിനു സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും തോര്‍പ്പ് പറഞ്ഞു.

കഠിനാധ്വാനം നടത്തുന്നു
ഇംഗ്ലീഷ് ടീമിലെ ചില താരങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര കളിക്കുന്നവരാണ്. അവര്‍ക്കു പലതും പഠിക്കാനുള്ള വേദി കൂടിയാണ് ഈ പരമ്പരയെന്നും മറ്റുള്ളവരെപ്പോലെ നന്നായി പെര്‍ഫോം ചെയ്യാന്‍ ഈ താരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതായും തോര്‍പ്പ് വ്യക്തമാക്കി.
വ്യത്യസ്ത ശൈലിയില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരാണ് ടീമിലുള്ളത്. സാഹചര്യത്തിന് അനുസരിച്ച് കളിക്കണമെന്ന ഉപദേശമാണ് അദ്ദേഹം ഇവര്‍ക്കു നല്‍കുന്നത്. ചിലര്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്നവരാണ്, ചിലരാവട്ടെ ക്ഷമയോടെ ദിവസം മുഴുവന്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നവരുമാണ്. അപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് ബാറ്റ് ചെയ്യണമെന്ന ഉപദേശമാണ് ഇവര്‍ക്കു നല്‍കാനുള്ളത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും തോര്‍പ്പ് കൂട്ടിച്ചേര്‍ത്തു.

വലിയ വെല്ലുവിളി
ഓസ്‌ട്രേലിയയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയെ സ്വന്തം നാട്ടില്‍ നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയില്ലെന്നു തോര്‍പ്പ് അഭിപ്രായപ്പെട്ടു.
ഇന്ത്യയെ സ്വന്തം നാട്ടില്‍ നേരിടുക എല്ലായ്‌പ്പോഴും വെല്ലുവിളിയാണ്. മികച്ച ക്രിക്കറ്റാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നാട്ടില്‍ ഇന്ത്യ കൂടുതല്‍ കരുത്തരുമാണ്. ഓസീസിനെതിരായ പരമ്പര നേടിയ ശേഷമാണ് അവര്‍ ഇറങ്ങുന്നത്. ഇതു ഞങ്ങളെ സംബന്ധിച്ചു കനത്ത വെല്ലുവിളിയുയര്‍ത്തുമെന്നും തോര്‍പ്പ് പറഞ്ഞു.


Click it and Unblock the Notifications