ടെസ്റ്റില്‍ ഇന്ത്യക്കു കോലിയേക്കാള്‍ പ്രധാനം പുജാര! കോലി ഫാന്‍സ് ഞെട്ടേണ്ട, ഇതാ കണക്കുകള്‍
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ഇപ്പോള്‍ ആരാണ്? പലരുടെയും മറുപടി ക്യാപ്റ്റന്‍ വിരാട് കോലിയെന്നായിരിക്കും. എന്നാല്‍ കോലിയല്ല ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ല്, അത് മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയാണ്! കോലി ഫാന്‍സ് ഇതറിഞ്ഞ് ഞെട്ടേണ്ട കാര്യമില്ല. കണക്കുകള്‍ തന്നെയാണ് ഇതു അടിവരയിടുന്നത്. കോലിക്കു ടെസ്റ്റില്‍ 53.63 ബാറ്റിങ് ശരാശരിയുണ്ടെങ്കില്‍ പുജാരയുടെ ശരാശരി 48.67 ആണ്. 145 ഇന്നിങ്‌സുകളില്‍ നിന്നും 27 സെഞ്ച്വറികള്‍ ഇന്ത്യന്‍ നായകന്‍ നേടിയപ്പോള്‍ പുജാര 128 ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തത് 18 സെഞ്ച്വറികളാണ്.
എന്നാല്‍ കോലിയുടെയും പുജാരയുടെയും ടെസ്റ്റിലെ കണക്കുകള്‍ വിശകലനം ചെയ്താല്‍ പുജാരയാണ് ഒരു പണത്തൂക്കം മുന്നിലെന്നു നമുക്ക് കാണാന്‍ സാധിക്കും. ഇനി നമുക്ക് ഇരുവരുടെയും ടെസ്റ്റിലെ പ്രകടനം ഒന്നു വിശദമായി വിശകലനം ചെയ്യാം.

ജയം, സമനില- ഇരുവരുടെയും പ്രകടനം
കോലി കരിയറില്‍ 86 ടെസ്റ്റുകളിലും പുജാര 77 ടെസ്റ്റുകളിലുമാണ് കളിച്ചിട്ടുള്ളത്. കോലി 7240ഉം പുജാര 5840ഉം റണ്‍സ് ഇത്രയും ടെസ്റ്റുകളില്‍ നിനനും സ്‌കോര്‍ ചെയ്തു.യ ഇന്ത്യ ജയിക്കുകയോ, സമനില വഴങ്ങുകയോ ചെയ്ത ടെസ്റ്റുകളില്‍ കോലിയുടെ സമ്പാദ്യം 5503ഉം പുജാരയുടേത് 4930ഉം റണ്‍സാണ്.
എന്നാല്‍ ഇന്ത്യ വിജയിക്കുകയോ, സമനില പാലിക്കുകയോ ചെയ്ത ടെസ്റ്റില്‍ ഇരുവരും സംഭാവന ചെയ്ത റണ്‍സിന്റെ ശതമാനത്തില്‍ പുജാര കോലിയെ കടത്തിവെട്ടി. 84.42 ശതമാനവും റണ്‍സ് പുജാരയുടെ ബാറ്റില്‍ നിന്നായിരുന്നു. കോലി 76 ശതമാനും റണ്‍സ് സംഭാവന ചെയ്തു.

ജയം, സമനില- സെഞ്ച്വറികളും കണക്കുകളും
ഇനി സെഞ്ച്വറികളുടെ കാര്യത്തിലേക്കു വരാം. കോലി 86 ടെസ്റ്റുകളില്‍ നിന്നും 27ഉം പുജാര 77 ടെസ്റ്റുകളില്‍ നിന്നും 18ഉം സെഞ്ച്വറികളാണ് ഇതുവരെ നേടിയത്. ഇന്ത്യ വിജയിക്കുകയോ, സമനിലയില്‍ പിരിയുകയോ ചെയ്ത ടെസ്റ്റുകളില്‍ കോലിയാണ് സെഞ്ച്വറികളില്‍ മുന്നില്‍. 20 സെഞ്ച്വറികള്‍ അദ്ദേഹം നേടിയപ്പോള്‍ പുജാരയുടെ പേരിലുള്ളത് 16 സെഞ്ച്വറികളാണ്.
എന്നാല്‍ ഇന്ത്യ ജയിക്കുകയോ, സമനില പാലിക്കുകയോ ചെയ്ത ടെസ്റ്റുകളിലെ സെഞ്ച്വറികളുടെ ശരാശരിയില്‍ പുജാരയ്ക്ക് അടുത്തു പോലും കോലിയില്ലെന്നു കാണാം. 88.88 ശതമാനമാണ് പുജാരയുടെ പേരിലുള്ളത്. കോലിയുടെ പേരിലാവട്ടെ 74.7 ശതമാനം മാത്രമേയുള്ളൂ.

വിദേശത്തെ പ്രകടനം
വിദേശത്തു നടന്ന ടെസ്റ്റുകളിലെ പ്രകടനം താരതമ്യം ചെയ്താല്‍ കോലി വിദേശത്ത് 47ഉം പുജാര 36ഉം ടെസ്റ്റുകളാണ് കളിച്ചത്. കോലി 3682ഉം പുജാര 2369 റണ്‍സും വിദേശ പിച്ചില്‍ നേടി. വിദേശത്തു ഇന്ത്യ ജയമോ, സമനിലയോ നേടിയ ടെസ്റ്റുകളില്‍ കൂടുതല്‍ റണ്‍സെടുത്തതും കോലിയാണ് (2010 റണ്‍സ്). പുജാരയുടെ സമ്പാദ്യം 1661 റണ്‍സാണ്. പക്ഷെ വിദേശത്ത് ഇന്ത്യ ജയിക്കുകയോ, സമനില പിടിക്കുകയോ ചെയ്ത ടെസ്റ്റുകളില്‍ സംഭാവന ചെയ്ത റണ്‍സിന്റെ ശരാശരിയില്‍ പുജാര ഏറെ മുന്നിലാണ്. 70.11 ശതമാനമാണ് പുജാരയുടേതെങ്കില്‍ കോലിയുടേത് 54.59 ശതമാനമാണ്.
ഇനി വിദേശത്തു ഇരുവരും നേടിയ സെഞ്ച്വറികളിലേക്കു വന്നാല്‍ കോലി 14ഉം പുജാര എട്ടും സെഞ്ച്വറികള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്്. ഇന്ത്യ ജയിക്കുകയോ, സമനില പാലിക്കുകയോ ചെയ്ത ടെസ്റ്റുകളിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ രണ്ടു പേരും ഒപ്പത്തിനൊപ്പമാണ്. ഏഴു സെഞ്ച്വറികളാണ് കോലിയും പുജാരയും നേടിയത്. എന്നാല്‍ ഇന്ത്യ ജയിക്കുകയോ, സമനില പാലിക്കുയോ ചെയ്ത ടെസ്റ്റുകളിലെ സെഞ്ച്വറികളുടെ ശതമാനമെടുത്താല്‍ പുജാരയാണ് കിങ് (87.05 ശതമാനം). കോലിയുടേത് 50 ശതമാനം മാത്രമാണ്.

കഴിഞ്ഞ ഓസീസ് പര്യടനത്തിലെ പ്രകടനം
2018-19ല്‍ ഇന്ത്യ 2-1ന്റെ ചരിത്ര വിജയം നേടിയ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇരുവരുടെയും പ്രകടനം നോക്കാം. ഏഴു ഇന്നിങ്‌സുകള്‍ വീതമായിരുന്നു രണ്ടു പേരും കളിച്ചത്. പുജാര 521 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ കോലി നേടിയത് 282 റണ്‍സ് മാത്രമാണ്.
പുജാരയുടെ ബാറ്റിങ് ശരാശരി 74.43ഉം കോലിയുടേത് 40.29ഉം ആയിരുന്നു. ഇതുകൊണ്ടും തീരുന്നില്ല പുജാരയുടെ ആധിപത്യം. അന്നത്തെ പര്യടനത്തില്‍ മൂന്നു സെഞ്ച്വറികള്‍ കുറിക്കാന്‍ പുജാരയ്ക്കു കഴിഞ്ഞപ്പോള്‍ കോലി നേടിയത് ഒരേയൊരു സെഞ്ച്വറി മാത്രമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications