കോലിക്കു മുന്നില്‍ എന്ത് സച്ചിന്‍, പോണ്ടിങ്, ലാറ? കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍!!
പെര്‍ത്ത്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇതിഹാസങ്ങളെപ്പോലും വെല്ലുവിളിച്ചു കൊണ്ട് ഉയരങ്ങളിലേക്കു കുതിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറി കണ്ടെത്തിയിരുന്നു. കരിയറില്‍ താരത്തിന്റെ 25ാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്.
വീണ്ടുമൊരു സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി മാറിയ കോലിയെ പ്രശംസ കൊണ്ട് മൂടുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇതിഹാസങ്ങള്‍ക്കു പോലും മുകളിലാണ് കോലിയുടെ സ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്ടതില്‍ വച്ച് ഏറ്റവും കേമന്‍
ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരന്‍ കോലി തന്നെയാണെന്നു വോന്‍ അഭിപ്രായപ്പെട്ടു.
കോലിയേക്കാള്‍ മികച്ചൊരു താരത്തെ ഇതുവരെ കണ്ടിട്ടില്ല. ബാറ്റിങ് ഇതിഹാസങ്ങളായ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് എന്നിവരേക്കാള്‍ മിടുക്കനാണ് കോലിയെന്നും വോന്‍ പറഞ്ഞു.

ഇതിഹാസങ്ങളോട് ബഹുമാനക്കുറവില്ല
സച്ചിനുള്‍പ്പെടെയുള്ള ഇതിഹാസങ്ങളോടുള്ള ബഹുമാനക്കുറവ് കൊണ്ടല്ല അവരേക്കാള്‍ മിടുക്കനാണ് കോലിയെന്നു താന്‍ പറയുന്നതെന്ന് വോന്‍ വ്യക്തമാക്കി. മൂന്നു ഫോര്‍മാറ്റുകളിലും കോലിയെപ്പോലെ ഒരു പോലെ തിളങ്ങാന്‍ മൂന്നു പേര്‍ക്കും സാധിച്ചിട്ടില്ല. പ്രതിഭ കൊണ്ട് മാത്രമല്ല കോലി മുന്നില്‍ നില്‍ക്കുന്നത്. സമ്മര്‍ദ്ദമുണ്ടാക്കുന്ന റണ്‍ചേസില്‍ എത്ര മനക്കരുത്തോടെയാണ് കോലി ബാറ്റ് ചെയ്യുന്നത്. സച്ചിന്‍ മാത്രം നേരത്തേ നേരിട്ടിട്ടുള്ള പ്രതീക്ഷകളുടെ അമിതഭാരം കൂടി തനിക്കു മേലുണ്ടായിട്ടും അവയെ എല്ലാം അതിജീവിച്ചാണ് കോലി മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നതെന്നും വോന്‍ വിശദമാക്കി.

ബോര്‍ഡറുടെയും പ്രശംസ
വോന്‍ മാത്രമല്ല ഓസ്‌ടേലിയയുടെ മുന്‍ ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍ക്കും കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. സച്ചിന്‍, ലാറ, പോണ്ടിങ് എന്നിവരുടെയെല്ലാം റെക്കോര്‍ഡുകള്‍ കോലി തകര്‍ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 30 കാരനായ കോലി ഇതിനകെ 62 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു.
കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പമോ മുകളിലോ ആയിരിക്കും കോലിയുടെ സ്ഥാനമെന്ന് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications