Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഐപിഎല്ലിലെ റണ്‍മെഷീന്‍... പുതിയ റെക്കോര്‍ഡ്, പിന്തള്ളിയത് റെയ്‌നയെ

IPL 2018: പുതിയ റെക്കോര്‍ഡുമായി കോലി | Oneindia Malayalam

മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ കോലി സ്വന്തം പേരിലാക്കിയത്. ചൊവ്വാഴ്ച രാത്രി മുംബൈ ഇന്ത്യന്‍സിനോട് ബാംഗ്ലൂര്‍ പരാജയപ്പെട്ട മല്‍സരത്തിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. കളിയില്‍ ആര്‍സിബി പരാജയപ്പെട്ടെങ്കിലും 92 റണ്‍സുമായി കോലി പുറത്താവാതെ നിന്നിരുന്നു. 62 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

1

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെ പേരിലുള്ള റെക്കോര്‍ഡാണ് കോലി ഇത്തവണ പഴങ്കഥയാക്കിയത്. 163 മല്‍സരങ്ങളില്‍ 4558 റണ്‍സെന്നതായിരുന്നു നേരത്തേ റെയ്‌നയുടെ പേരിലുള്ള റെക്കോര്‍ഡ്. ഇതു തകര്‍ക്കാന്‍ കോലിക്കു വെറും 31 റണ്‍സ് മതിയായിരുന്നു. മുംബൈക്കെതിരായ മല്‍സരത്തിന്റെ ഒമ്പതാം ഓവറില്‍ കോലി ഇതു മറികടക്കുകയും ചെയ്തു.

2

മല്‍സരത്തില്‍ 92 റണ്‍സെടുത്തതോടെ ഐപിഎല്ലില്‍ 5000 റണ്‍സും കോലി പിന്നിട്ടു. ഒരൊറ്റ ടീമിനു വേണ്ടി 5000 റണ്‍സ് നേടുന്ന താരമായും ഇതോടെ കോലി മാറി. നാലു സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമടക്കമാണ് അദ്ദേഹം ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടിയത്.

കോലി, റെയ്‌ന എന്നിവരെക്കൂടാതെ മറ്റാരും ഐപിഎല്ലില്‍ ഇതുവരെ 4500 റണ്‍സ് തികച്ചിട്ടില്ല. മുംബൈ ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ രഹിത് ശര്‍മയാണ് റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രോഹിത് ഇതുവരെ 4345 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത്തിനു പിന്നിലായി ഗൗതം ഗംഭീര്‍, ഡേവിഡ് വാര്‍ണര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, ക്രിസ് ഗെയ്ല്‍, എംഎസ് ധോണി, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണുള്ളത്.

Story first published: Wednesday, April 18, 2018, 9:39 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+