IND vs AUS: രഹാനെ സ്ഥിരം ക്യാപ്റ്റനാവണോ? കോലിയെ ചിലര്‍ വെറുക്കാന്‍ കാരണം ഒന്നുമാത്രം
ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഉജ്ജ്വല വിജയത്തിലേക്കു നയിച്ച ശേഷം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു ആരാധകര്‍ വര്‍ധിച്ചിരിക്കുകയാണ്. ടീമിനെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം സെഞ്ച്വറി നേടുകയും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ വിരാട് കോലിക്കു കീഴില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ ടീമിനെയാണ് രഹാനെ വിജയത്തിലേക്കു കൈപിടിച്ചു നടത്തിയത്. ഇതേ തുടര്‍ന്നു കോലിയെ മാറ്റി പകരം രഹാനെയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
എന്നാല്‍ രഹാനെയെ ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനാക്കണമെന്നത് അപക്വമായ അഭിപ്രായമാണെന്നും അതിനോടു താന്‍ യോജിക്കുന്നില്ലെന്നും ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്ത വ്യക്തമാക്കി.

കോലിയും ക്യാപ്റ്റന്‍സിയും
ഇതാദ്യമായല്ല കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്. നേരത്തേ പല തവണ ടീമിന്റെ നിശ്ചിത ഓവര്‍ ക്യാപ്റ്റനായി കോലിക്കു പകരം രോഹിത് ശര്‍മയെ നിയമിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ രോഹിത്തിനു കീഴില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാമത്തെ ട്രോഫിയേറ്റു വാങ്ങിയതോടെ വീണ്ടും ചര്‍ച്ച ചൂടുപിടിച്ചിരുന്നു.
ഇതിനു സമാനമായാണ് ഇപ്പോള്‍ ടെസ്റ്റില്‍ കോലിക്കു പകരം രഹാനെയെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയരുന്നത്. രഹാനെയ്ക്കു കീഴില്‍ കളിച്ച മൂന്നു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് തന്നെയാണ് അദ്ദേഹത്തിനായി പലരും ശബ്ദമുയര്‍ത്താന്‍ കാരണം.
മുംബൈ ടീമിനെ രഹാനെ നയിക്കുന്നത് ഞാന്‍ കണ്ടിണ്ട്. മികച്ച ക്യാപ്റ്റനാണ് അദ്ദേഹം, സ്വന്തമായൊരു ശൈലിയുമുണ്ട്. ഇന്ത്യക്കു ഒരുപാട് മികച്ച ലീഡര്‍മാരുള്ളതില്‍ സന്തോഷവാനാണ്. ഇതിന്റെ ഗുണം ഏതു ടീമിനുമുണ്ടാവുമെന്നും ഗുപ്ത പറഞ്ഞു.

കോലി തെറ്റായി ഒന്നും ചെയ്തിട്ടില്ല
കോലിയെ ടെസ്റ്റ് നായകസ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെടാന്‍ മാത്രം അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നു ദാസ്ഗുപ്ത വ്യക്തമാക്കി. മെല്‍ബണ്‍ ടെസ്റ്റിലെ വിജയത്തിന് രഹാനെയില്‍ നിന്നും ഒരു ക്രെഡിറ്റും ഞാന്‍ എടുത്തു മാറ്റുന്നില്ല. പക്ഷെ അതു ഒരു ജയം മാത്രമാണ്. ടീമിലെ മറ്റു ലീഡര്‍മാരായ ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവരും ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തി. കോലി കളിക്കളത്തില്‍ അഗ്രസീവായി പെരുമാറുന്നത് പലര്‍ക്കും ഇഷ്ടമല്ലെന്നു തോന്നുന്നു. അദ്ദേഹം അങ്ങനെ തന്നെയാണ്. കോലിയുടെ ഈ അഗ്രസീവ് രീതിയാണ് ചിലര്‍ വെറുക്കാന്‍ കാരണമെന്നും ദാസ്ഗുപ്ത വിശദമാക്കി.

നേട്ടങ്ങള്‍ മറക്കാന്‍ പാടില്ല
രഹാനെയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവര്‍ കോലിക്കു കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ കൈവരിച്ച നേട്ടങ്ങള്‍ കാണാതെ പോവരുതെന്നു ദാസ്ഗുപ്ത പറഞ്ഞു. 2018-19ല്‍ ഓസ്‌ട്രേലിയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കോലിയായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടെസ്റ്റില്‍ ദീര്‍ഘകാലം നമ്പര്‍ വണ്‍ ടീം കൂടിയായിരുന്നു ഇത്. നേതൃമികവുള്ള ഒരുപാട് താരങ്ങളുള്ളത് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ലതാണ്.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ രണ്ടു ദിവസം ഇന്ത്യക്കായിരുന്നു ഓസീസിനെതിരേ മുന്‍തൂക്കം. എന്നാല്‍ ഒരൊറ്റ സെഷനിലെ ബാറ്റിങ് തകര്‍ച്ച ഇന്ത്യയുടെ തോല്‍വിക്കു കാരണമാവുകയായിരുന്നു. ടീമിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ ക്യാപ്റ്റന് കാര്യമായൊന്നും ചെയ്യാനാവില്ലെന്നും ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications