Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി 'ചതിച്ചു'... ആരാധകന്‍ സ്വയം തീ കൊളുത്തി!! സംഭവം ഇന്ത്യയില്‍

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം പ്രകടനത്തില്‍ മനം നൊന്ത് ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലാണ് സംഭവം. മുന്‍ റെയില്‍വേ ജീവനക്കാരനും കടുത്ത ക്രിക്കറ്റ് ആരാധകനുമായ ബാബുബാല്‍ ഭൈരവയാണ് (63) ആത്മഹത്യക്കു ശ്രമിച്ചത്.
കേപ്ടൗണ്ടില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്‍റെ ഒന്നാമിന്നിങ്സില്‍ കോലി അഞ്ചു റണ്‍സിന് പുറത്തായിരുന്നു. ഇതില്‍ അസ്വസ്ഥനായാണ് ബാബുബാല്‍ ആത്മഹത്യക്കു ശ്രമിച്ചത്. ജനുവരി അഞ്ചിന് വീട്ടില്‍ വച്ചാണ് ഇയാള്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് കണ്ടത്. തന്റെ ആരാധനാപാത്രം കൂടിയായ കോലി കുറഞ്ഞ റണ്‍സിന് പുറത്തായത് ബാബുബാലിനു സഹിച്ചില്ല. കടുത്ത നിരാശ മൂലം വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച ശേഷം ഇയാള്‍ തീ കൊളുത്തുകയായിരുന്നു.

1

ബാബുലാലിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് തീയണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും കൈകളിലുമാണ് കാര്യമായി പൊള്ളലേറ്റിലുളളത്. എങ്കിലും ബാബുബാല്‍ അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കോലിയുടെ മോശം പ്രകടനത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ബാബുബാല്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

2

ഇതാദ്യമായല്ല ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ആരാധകര്‍ വൈകാരികമായി പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനോടു പരാജയപ്പെട്ട ശേഷം ബംഗ്ലാദേശ് ടീമിന്റെ ആരാധകന്‍ ആത്മഹത്യ ചെയ്തിരുന്നു.

Story first published: Monday, January 8, 2018, 14:09 [IST]
Other articles published on Jan 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+