വിരാട് കോലി റണ്‍മെഷീന്‍ (973), പിന്നാലെ വാര്‍ണര്‍ (848).. ഇവരാണ് ബാറ്റിംഗില്‍ ടോപ് ടെന്‍!
ബെംഗളൂരു: 16 കളി. 16 ഇന്നിംഗ്‌സ്. 4 നോട്ടൗട്ട്. ആകെ റണ്‍സ് 973. ശരാശരി 81.08. ഉയര്‍ന്ന സ്‌കോര്‍ 113. സെഞ്ചുറികള്‍ 4. അര്‍ധസെഞ്ചുറികള്‍ 7. വിരാട് കോലിയുടെ ഈ വര്‍ഷത്തെ ഐ പി എല്‍ പ്രകടനമാണ് ഇത്. പത്താം സ്ഥാനത്തുള്ള റെയ്‌നയ്ക്ക് 400 പോലും തികക്കാനായില്ല എന്നറിയുമ്പോഴാണ് കോലിയുടെ ബാറ്റിംഗ് ഒരു സ്വപ്‌നം പോലെയാണ് എന്ന് തിരിച്ചറിയുന്നത്.
Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!
ഒരു ഘട്ടത്തില്‍ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ കളി അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ മറ്റൊരാള്‍ അവിടേക്ക് കയറി വന്നു. മറ്റാരുമല്ല, സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. കോലിയും വാര്‍ണറും ഡിവില്ലിയേഴ്‌സും മാത്രമല്ല, ഐ പി എല്‍ ഒമ്പതിനെ റണ്‍മഴയില്‍ മുക്കിയ മറ്റ് ചിലരുമുണ്ട്. കാണൂ ടോപ് ടെന്‍ ബാറ്റ്‌സ്മാന്‍മാരെ.

വിരാട് കോലി
16 കളിയില്‍ 973 റണ്‍സ്. സെഞ്ചുറികള്‍ 4. അര്‍ധസെഞ്ചുറികള്‍ 7. ശരാശരി 81.08. ഉയര്‍ന്ന സ്‌കോര്‍ 113. ഐ പി എല്ലില്‍ ആയിരം റണ്‍സ് എന്ന നേട്ടം തലനാരിഴയ്ക്കാണ് കോലിക്ക് നഷ്ടമായത്. ഓറഞ്ച് തൊപ്പി കോലിക്ക് തന്നെ. ഐപിഎല്ലില്‍ നാലായിരം റണ്‍സും കോലി ഈ സീസണില്‍ പിന്നിട്ടു.

ഡേവിഡ് വാര്‍ണര്‍
വിരാട് കോലിയെക്കാള്‍ ഒരു മത്സരം അധികം കളിച്ച ഡേവിഡ് വാര്‍ണര്‍ 848 റണ്‍സൊടെ രണ്ടാം സ്ഥാനത്തെത്തി. 9 ഫിഫ്റ്റി. ശരാശരി 60.57

എ ബി ഡിവില്ലിയേഴ്‌സ്
ബാംഗ്ലൂരിന്റെ എ ബി ഡിവില്ലിയേഴ്‌സാണ് മൂന്നാമത്. 16 കളിയില്‍ 687 റണ്‍സ്. ശരാശരി 52.84. ആറ് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും എ ബി ഡി ഈ സീസണില്‍ നേടി.

ഗൗതം ഗംഭീര്‍
കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് നാലാം സ്ഥാനത്ത്. 15 കളിയില്‍ 501 റണ്‍സ്. ശരാശരി 38 റണ്‍സ്.

ശിഖര്‍ ധവാന്‍
ഐ പി എല്ലിന്റെ രണ്ടാം പകുതിയിലാണ് ധവാന്‍ ഫോമിലെത്തിയത്. 17 കളിയില്‍ ധവാനും 501 റണ്‍സുണ്ട്. ശരാശരി ഗംഭീറിന്റേത് തന്നെ.

രോഹിത് ശര്‍മ
മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ അടുത്തത്. 14 കളിയില്‍ അഞ്ച് ഫിഫ്റ്റി അടക്കം 489 റണ്‍സ്.

അജിന്‍ക്യ രഹാനെ
14 കളിയില്‍ 480 റണ്‍സുമായി പുനെ സൂപ്പര്‍ജയന്റ്‌സ് ഓപ്പണര്‍ അജിന്‍ക്യ രഹാനെയും ലിസ്റ്റിലുണ്ട്

മുരളി വിജയ്
ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതോടെ മികച്ച ഫോമിലെത്തിയ പഞ്ചാബ് ഓപ്പണര്‍ മുരളി വിജയ് 14 കളിയില്‍ 453 റണ്‍സെടുത്തു

ഡി കോക്
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടി അവിശ്വസനീയ ഇന്നിംഗ്‌സുകള്‍ കളിച്ച ഓപ്പണര്‍ ക്വിന്റന്‍ ഡി കോക് 445 റണ്‍സെടുത്തു

സുരേഷ് റെയ്‌ന
ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയ്ക്ക് അത്ര മികച്ച ഐ പി എല്ലായിരുന്നില്ല ഇത്. 399 റണ്‍സുമായി പത്താം സ്ഥാനത്തെത്തിയെങ്കിലും റെയ്‌നയുടെ ഒരു ക്ലാസ് വെച്ച് ഇത് കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications