ഈ പിച്ചില്‍ സെഞ്ച്വറി നേടിയില്ലെങ്കില്‍ കോലി വിരമിക്കുന്നതാണ് നല്ലതെന്ന് മുന്‍ ഓസീസ് താരം
മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു. മെല്‍ബണിലെ കുപ്രസിദ്ധമായ പിച്ചുതന്നെയാണ് ഇക്കുറിയുമെന്ന തോന്നലുളവാക്കിയാണ് ആദ്യദിനം കളി അവസാനിച്ചത്. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ നല്‍കാത്ത പിച്ചില്‍ ആദ്യദിനം ഇന്ത്യ രണ്ട് വിക്കറ്റിന് 215 റണ്‍സ് എന്ന നിലയിലാണ്.
സൂപ്പര്‍ സ്‌റ്റെയ്ന്‍... വിക്കറ്റ് വേട്ടയില്‍ ഇനി അമരത്ത്, തകര്‍ത്തത് പൊള്ളോക്കിന്റെ റെക്കോര്‍ഡ്
പിച്ചിന്റെ അവസ്ഥകണ്ട് മുന്‍ ഓസീസ് താരം മിച്ചല്‍ ജോണ്‍സണ്‍ പരിഹാസം വൈറലായിരിക്കുകയാണ്. ഈ പിച്ചില്‍ സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ വിരാട് കോലി വിരമിക്കുന്നതാണ് നല്ലതെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ കോലി 47 റണ്‍സുമായി ക്രീസിലുണ്ട്. ബൗളര്‍മാര്‍ക്ക് വരും ദിവസങ്ങളിലും കാര്യമായ മേല്‍ക്കൈ നേടാന്‍ കഴിയില്ലെന്നാണ് ജോണ്‍സന്റെ പരാമര്‍ശം സൂചിപ്പിക്കുന്നത്.

കഴിഞ്ഞവര്‍ഷം നടന്ന ആഷസ് ടെസ്റ്റ് ഇവിടെ സമനിലയിലാണ് കലാശിച്ചത്. അന്ന് ഐസിസി പിച്ചിനെ മോശം എന്ന വിശേഷണമാണ് നല്‍കിയത്. പിച്ചിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് അത് പരിഷ്‌കരിച്ചാണ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനായി ഒരുക്കിയതെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആദ്യദിനം കാര്യമായ പ്രകടനം നടത്താന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗര്‍വാളും(76) ചേതേശ്വര്‍ പൂജാര(68)യും അര്‍ധ സെഞ്ച്വറി നേടി. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ കോലിക്കൊപ്പം പൂജാരയാണ് പുറത്താകാതെ നില്‍ക്കുന്നത്. 8 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് മായങ്കിനൊപ്പം ഓപ്പണറായി ഇറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications