Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ സ്‌റ്റെയ്ന്‍... വിക്കറ്റ് വേട്ടയില്‍ ഇനി അമരത്ത്, തകര്‍ത്തത് പൊള്ളോക്കിന്റെ റെക്കോര്‍ഡ്

സെഞ്ചൂറിയന്‍: തുടര്‍ച്ചയായ പരിക്കുകള്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് കരുതിയ ഇടത്തു നിന്നു അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ റെക്കോര്‍ഡ് ബുക്കില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടത്തിനാണ് സ്‌റ്റെയ്ന്‍ അവകാശിയായത്. പാകിസ്താനെതിരേ സെഞ്ചൂറിയനില്‍ നടക്കുന്ന ടെസ്റ്റില്‍ ഓപ്പണര്‍ ഫഖര്‍ സമാനെ പുറത്താക്കിയതോടെയാണ് താരം ചരിത്രം കുറിച്ചത്. സ്‌റ്റെയ്‌നിന്റെ കരിയറിലെ 422ാമത്തെ ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

1

421 വിക്കറ്റുകളെന്ന മുന്‍ ക്യാപ്റ്റനും പേസ് ഇതിഹാസവുമായ ഷോണ്‍ പൊള്ളോക്കിന്റെ റെക്കോര്‍ഡാണ് 35 കാരനായ സ്‌റ്റെയ്ന്‍ പഴങ്കഥയാക്കിയത്. 108 ടെസ്റ്റുകളില്‍ നിന്നാണ് പൊള്ളോക്ക് ഇത്രയും വിക്കറ്റെടുത്തതെങ്കില്‍ സ്‌റ്റെയ്‌നിന് വെറും 89 ടെസ്റ്റുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെന്നതാണ് ശ്രദ്ധേയം.

2016 നവംബറില്‍ തന്നെ ടെസ്റ്റില്‍ സ്‌റ്റെയ്‌നിന്റെ പേരില്‍ 417 വിക്കറ്റുകളുണ്ടായിരുന്നു. എന്നാല്‍ വിടാതെ പിന്തുടര്‍ന്ന പരിക്കുകളെ തുടര്‍ന്നു ഫോം കണ്ടെത്താനാവാതെ വലഞ്ഞ താരം പിന്നീട് ടീമിന് പുറത്താവുകയും ചെയ്തു. 2016 നവംബറിനു ശേഷം സ്റ്റെയ്ന്‍ കളിച്ച നാലാമത്തെ മാത്രം ടെസ്റ്റാണ് ഇപ്പോള്‍ പാകിസ്താനെതിരേയുള്ളത്.

Story first published: Wednesday, December 26, 2018, 14:50 [IST]
Other articles published on Dec 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+