Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കോലി, ധോണി, രോഹിത്, സൂപ്പര്‍ താരങ്ങളെ ആദ്യമായി പുറത്താക്കിയ ബൗളര്‍മാര്‍ ഇതാ

1

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ സൂപ്പര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ സാധിപ്പിക്കുന്നവരാണ് വിരാട് കോലിയും എംഎസ് ധോണിയും രോഹിത് ശര്‍മയുമെല്ലാം. നിലവിലെ കണക്ക് പ്രകാരം റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് വിരാട് കോലിയാണ്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് അഞ്ച് കിരീടം ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. എംഎസ് ധോണി സിഎസ്‌കെ നായകനായി നാല് കിരീടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. ഐപിഎല്ലിലെ പ്രമുഖരായ ഈ താരങ്ങളെയെല്ലാം ഐപിഎല്ലില്‍ ആദ്യമായി പുറത്താക്കിയ ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് അറിയാം.

 വിരാട് കോലി

വിരാട് കോലി

മുന്‍ ആര്‍സിബി നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ ആദ്യമായി പുറത്താക്കിയത് അശോക് ഡിന്‍ഡയാണ്. കെകെആറിനെതിരായ മത്സരത്തിലാണ് ഡിന്‍ഡ കോലിയെ മടക്കിയത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന കോലിയുടെ ആദ്യത്തെ മത്സരം കെകെആറിനെതിരെയായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ കകോലിയെ ഡിന്‍ഡ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. കോലിക്കും അശോക് ഡിന്‍ഡക്കും മറക്കാനാവാത്ത ടൂര്‍ണമെന്റാണിത്.

എംഎസ് ധോണി

എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ ആദ്യമായി പുറത്താക്കിയത് ജെയിംസ് ഹോപ്‌സാണ്. പ്രഥമ സീസണിലെ സിഎസ്‌കെ കിങ്‌സ് 11ല്‍ പഞ്ചാബ് മത്സരത്തില്‍ പഞ്ചാബിന്റെ പേസ് ഓള്‍റൗണ്ടര്‍ ജെയിംസ് ഹോപ്‌സ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു. നാലാമനായി ബാറ്റ് ചെയ്യാനെത്തിയ ധോണി മൂന്ന് പന്തില്‍ രണ്ട് റണ്‍സാണ് നേടിയത്. അന്ന് ഇത്രയും സൂപ്പര്‍ താര പദവിയിലേക്ക് ധോണി ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ധോണി പകരം വെക്കാനില്ലാത്ത ഇതിഹാസമാണ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ കരിയര്‍ തുടങ്ങിയത് ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെയാണ്. 2008ല്‍ കെകെആറിനെതിരായ മത്സരത്തിലാണ് ഡെക്കാന്‍ താരമായ രോഹിത് ആദ്യമായി പുറത്തായത്. കെകെആര്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക് രോഹിത്തിനെ ഡെക്കിന് പുറത്താക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹയുടെ ക്യാച്ചിലാണ് രോഹിത്തിന്റെ മടക്കം. ഇന്ന് രോഹിത് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറും മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും നായകനുമാണ്.

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

2013ല്‍ ആര്‍സിബിയുടെ താരമായിരിക്കെയാണ് കെ എല്‍ രാഹുലിന്റെ ആദ്യത്തെ പുറത്താകല്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ആശിഷ് നെഹ്‌റയാണ് രാഹുലിനെ പുറത്താക്കിയത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ 12 പന്തില്‍ 12 റണ്‍സാണ് നേടിയത്. നെഹ്‌റയുടെ പന്തില്‍ മഹേല ജയവര്‍ധനക്ക് ക്യാച്ച് നല്‍കിയാണ് രാഹുലിന്റെ പുറത്താകല്‍. ഇന്ന് ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളും ഇന്ത്യയുടെ ഭാവി നായകന്മാരിലേക്ക് പരിഗണിക്കുന്നവരിലൊരാളുമാണ് രാഹുല്‍.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഐപിഎല്ലില്‍ വലിയ ആരാധകരെ സൃഷ്ടിച്ച താരമാണ് സുരേഷ് റെയ്‌ന. സിഎസ്‌കെയില്‍ ചിന്നത്തലയായിരുന്നു റെയ്‌ന്ക്ക് കിങ്‌സ് 11 പഞ്ചാബിനെതിരെയാണ് ആദ്യമായി വിക്കറ്റ് നഷ്ടമായത്. സിഎസ്‌കെയ്ക്കായി മൂന്നാമനായി ഇറങ്ങിയ റെയ്‌ന 13 പന്തില്‍ 32 റണ്‍സാണ് നേടിയത്. മില്‍ക്കിന്‍ മോട്ടക്കാണ് വിക്കറ്റ്. ഇര്‍ഫാന്‍ പഠാനായിരുന്നു ക്യാച്ചെടുത്തത്. ഇത്തവണ മെഗാ ലേലത്തില്‍ റെയ്‌ന അണ്‍സോള്‍ഡാവുകയായിരുന്നു.

Story first published: Tuesday, May 17, 2022, 20:34 [IST]
Other articles published on May 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+