ദുബയ്: നിലവില്‍ ലോകത്തിലെ നന്വര് വണ്‍ ബാറ്റ്സ്മാന് താന്‍ തന്നെയാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ കൂടി അടിവരയിട്ടു. ഏകദിന, ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഒന്നാം സ്ഥാനം കോലി ഊട്ടിയുറപ്പിക്കുകയായിരുന്നു.
പുതിയതായി പുറത്തുവിട്ട ഏകദിന റാങ്കിങില്‍ 884 പോയിന്റുമായാണ് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയാണ് ബാറ്റിങില്‍ രണ്ടാം സ്ഥാനത്ത്. 842 പോയിന്റാണ് രോഹിതിനുള്ളത്. 802 പോയിന്റുമായി ശിഖര്‍ ധവാന് റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്പ്രിത് ബുംറയാണ് തലപ്പത്ത്. 797 പോയിന്റുമായാണ് റാങ്കിങില്‍ ബുംറ തലപ്പത്ത് തുടരുന്നത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ് രണ്ടാമത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് റാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.