Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി കോലി! ഇനി ഓസീസിന്റെ പേടിസ്വപ്‌നം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ രക്ഷകനായി മാറിയതോടെ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്.

Virat Kohli breaks record for most runs against Australia

മല്‍സരത്തില്‍ 180 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് കോലി ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയത്. ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 233 റണ്‍സെടുത്തിട്ടുണ്ട്. കോലിയൊഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല.

51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

51 വര്‍ഷം ഇളക്കം തട്ടാതെ നിന്ന വമ്പന്‍ റെക്കോര്‍ഡാണ് 32 കാരനായ കോലിക്കു മുന്നില്‍ വഴിമാറിയത്. മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ പേരിലായിരുന്ന റെക്കോര്‍ഡ് അദ്ദേഹം തട്ടിയെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ ക്യാപ്റ്റനെന്ന നിലയില്‍ 10 ടെസ്റ്റുകളില്‍ നിന്നും പട്ടൗഡിയുടെ സമ്പാദ്യം 829 റണ്‍സായിരുന്നു.
എന്നാല്‍ കോലി ഇപ്പോള്‍ ഓസീസിനെതിരേ ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 851 റണ്‍സ് നേടിക്കഴിഞ്ഞു. നാലു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്. 50.05 എന്ന മകച്ച ശരാശരിയും ഇന്ത്യന്‍ നായകനുണ്ട്.

മറ്റൊരു റെക്കോര്‍ഡ് കൂടി

മറ്റൊരു റെക്കോര്‍ഡ് കൂടി

ഓസീസിനെതിരേ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി കോലി അഡ്‌ലെയ്ഡില്‍ കുറിച്ചിരുന്നു. വിദേശത്തു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഫിഫ്റ്റി നേടിയ ആദ്യ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ മറ്റൊരു ഇന്ത്യന്‍ റെക്കോര്‍ഡ് കൂടി നായകന്റെ പേരില്‍ ഭദ്രമാണ്. ഡേനൈറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യത്തെ സെഞ്ചൂറിയനെന്ന റെക്കോര്‍ഡാണ് കോലിയുടെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹം സെഞ്ച്വറിയടിച്ചത്. ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയവും ആഘോഷിച്ചിരുന്നു.

രണ്ടാം തവണ റണ്ണൗട്ടായി

രണ്ടാം തവണ റണ്ണൗട്ടായി

അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറിയിലേക്കു കുതിച്ച കോലി തീര്‍ത്തും നിര്‍ഭാഗ്യകരമായി റണ്ണൗട്ടായാണ് ക്രീസ് വിട്ടത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ അദ്ദേഹം വലിയൊരു ഇന്നിങ്‌സ് കളിക്കുമെന്ന സൂചന നല്‍കിയിരുന്നു. പക്ഷെ അജിങ്ക്യ രഹാനെയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു വീഴ്ച കോലിക്കു സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തി. ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെ കോലിയുടെ ഇന്നിങ്‌സിന് അപ്രതീക്ഷിത അന്ത്യം കുറിക്കുകയായിരുന്നു.
ടെസ്റ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് കോലി റണ്ണൗട്ടായി പുറത്തായത്. ആദ്യമായി അദ്ദേഹം റണ്ണൗട്ടായതും ഓസീസിനെതിരേ ഇതേ വേദിയില്‍ വച്ചു തന്നെയായിരുന്നു. 2012ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലായിരുന്നു ഇത്.

Story first published: Thursday, December 17, 2020, 18:34 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+