ഇന്ത്യ vs ദക്ഷിണാഫ്രിക്ക: സങ്കക്കാര, യൂനിസ് ഇനി കോലിയും... ഡബിളില്‍ ആറാം തമ്പുരാന്‍
പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരുത്തിക്കുറിച്ചിരുന്നു. ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 254 റണ്‍സാണ് കോലി അടിച്ചെടുത്തത്. 336 പന്തില്‍ 33 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ബാറ്റ്‌സ്മാനെന്ന നിലയില്‍ എലൈറ്റ് ക്ലബ്ബിലും അംഗമായിരിക്കുകയാണ് കോലി. ലോക ക്രിക്കറ്റില്‍ നിലവില്‍ രണ്ടുപേര്‍ക്കു മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂ. ഇവരില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നതും ശ്രദ്ധേയമാണ്.

ആറു രാജ്യങ്ങള്‍ക്കെതിരേ ഡബിള്‍
ടെസ്റ്റില്‍ ആറു രാജ്യങ്ങള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ മൂന്നാമത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്. നിലവില്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര, പാകിസ്താന്റെ മുന്‍ നായകന്‍ യൂനിസ് ഖാന്‍ എന്നിവര്‍ മാത്രമേ ആറുപ വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിട്ടുള്ളൂ.

ഏഴു ടീമുകള്‍ക്കെതിരേ കളിച്ചു
ഇതുവരെ ഏഴു ടീമുകള്‍ക്കെതിരേയാണ് കോലി ടെസ്റ്റില്‍ കളിച്ചത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവയാണ് ഈ ടീമുകള്‍. ഇവരില്‍ ഓസ്‌ട്രേലിയക്കെതിരേ മാത്രമേ കോലിക്കു ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയായിതിരുന്നിട്ടുള്ളൂ.
2016ല്‍ ആന്റിഗ്വയില്‍ വച്ച് വിന്‍ഡീസിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ കന്നി ഡബിള്‍ സെഞ്ച്വറി. തുടര്‍ന്നു ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും നേട്ടമാവര്‍ത്തിക്കുകയായിരുന്നു.

ബ്രാഡ്മാനെയും മറികടന്നു
പൂനെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡബിള്‍ നേടിയതോടെ പല റെക്കോര്‍ഡുകളും കോലി പഴങ്കഥയാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാ്ഡ്മാന്റെ റെക്കോര്‍ഡും ഇക്കൂട്ടത്തിലുണ്ട്. ടെസ്റ്റില്‍ കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന ബ്രാഡ്മാന്റെ റെക്കോര്‍ഡാണ് കോലിക്കു മുന്നില്‍ വഴി മാറിയത്. ബ്രാഡ്മാന്‍ എട്ടു തവണയാണ് നേട്ടം കൈവരിച്ചതെങ്കില്‍ കോലി ഒമ്പത് തവണ 150ന് മുകളില്‍ നേടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications