കോലിയെക്കൊണ്ട് രക്ഷയില്ല!! വീണ്ടുമൊരു റെക്കോര്‍ഡ്... വന്‍മതിലിനൊപ്പം ലോകേഷ് രാഹുല്‍
ലണ്ടന്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കുകയെന്നത് ഹോബിയാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. കരിയറിലെ സുവര്‍ണകാലത്തിലൂടെ കടന്നുപോവുന്ന അദ്ദേഹം ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞിരുന്നു.
ഇംഗ്ലണ്ടിനെതിരേ നടന്നു കൊണ്ടിരിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സെടുത്തതോടെ പുതിയൊരു റെക്കോര്‍ഡും കൂടി കോലി തന്റെ പേരിലാക്കി. കോലിയുടെ റെക്കോര്‍ഡും മല്‍സരത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളും എന്തൊക്കെയെന്നു നോക്കാം.

വേഗത്തില്‍ 18,000 റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 18,000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡാണ് കോലി തന്റെ പേരിലേക്കു മാറ്റിയത്. ഈ ചരിത്രട്ടേത്തിലെത്താന്‍ 382 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.
ഇതു കൂടാതെ 400ല്‍ കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 18,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ താരമെന്ന മറ്റൊരു റെക്കോര്‍ഡും കോലിയുടെ പേരിലായി.

ദ്രാവിഡിനൊപ്പം രാഹുല്‍
ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ ക്യാച്ചിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് ലോകേഷ് രാഹുല്‍. ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ഈ പരമ്പരയില്‍ ഇതിനകം രാഹുല്‍ 13 ക്യാച്ചുകളാണെടുത്തത്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇതാദ്യമായാണ് ഏതെങങ്കിലുമൊരു കളിക്കാരന്‍ ഇത്രയും ക്യാച്ചെടുക്കുന്നത്.
കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം ക്യാച്ചുകളെന്ന മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും രാഹുലിന് സാധിച്ചു.

പോണ്ടിങിനെ പിന്തള്ളി അലെസ്റ്റര്‍ കുക്ക്
ഇന്ത്യക്കെതിരേ ഏറ്റവുമധികം ക്യാച്ചുകളെടുത്ത രണ്ടാമത്തെ താരമെന്ന നേട്ടത്തിന് ഇംഗ്ലണ്ട് ഓപ്പണര്‍ അലെസ്റ്റര്‍ കുക്ക് അര്‍ഹനായി. മുന്‍ ഓസീസ് ക്യാപ്റ്റനും ഇതിഹാസവുമായ റിക്കി പോണ്ടിങിന്റെ 36 ക്യാച്ചുകളെന്ന റെക്കോര്‍ഡ് കുക്ക് മറികടക്കുകയായിരുന്നു. 38 ക്യാച്ചുകള്‍ ഇപ്പോള്‍ കുക്കിന്റെ പേരിലുണ്ട്.

ചരിത്രം കുറിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ പേസ് ബൗളിങ് നിരയെന്ന നേട്ടത്തിന് ഇപ്പോഴത്തെ ടീം അര്‍ഹരായി. 59 വിക്കറ്റുകളാണ് കോലിയുടെ പേസ് ബൗളിങ് നിര ഇതിനകം കടപുഴക്കിയത്. 1979-80ല്‍ ഇതിഹാസ താരം കപില്‍ ദേവ് നയിച്ച ടീമിലെ പേസര്‍മാര്‍ പാകിസ്താനെതിരായ പരമ്പരയില്‍ നേടിയ 58 വിക്കറ്റുകളായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications