
കോലിയുടെ വിക്കറ്റ് പൊള്ളാര്‍ഡിന്
പൊള്ളാര്‍ഡ് തന്നെയാണ് കോലിയുടെ വിക്കറ്റെടുത്തത് എന്നതാണ് രസകരമായ മറ്റൊരു കാര്യം. കളിയുടെ 37ാം ഓവറിലാണ് ലോകേഷ് രാഹുല്‍ പുറത്തായ ശേഷം കോലി മൂന്നാമനായി ക്രീസിലെത്തിയത്. പൊള്ളാര്‍ഡിന്റെ വേഗം കുറഞ്ഞ ഷോര്‍ട്ട് ബോള്‍ കോലിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. അവസാന നിമിഷം പുള്‍ ഷോട്ടിനു ശ്രമിച്ച കോലിയെ 30 വാരയ്ക്കുള്ളില്‍ വച്ച് റോസ്റ്റണ്‍ ചേസ് പിടികൂടുകയായിരുന്നു

പൊള്ളാര്‍ഡിന്റെ അന്തകന്‍ ഷമി
388 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് പൊള്ളാര്‍ഡില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് തന്നെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പൊള്ളാര്‍ഡ് വന്നതും പോയതും കണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു.
നിക്കോളാസ് പുരാന്‍ പുറത്തായ ശേഷം 30ാം ഓവറിലാണ് പൊള്ളാര്‍ഡ് ക്രീസിലെത്തിയത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ഷോട്ടിനു ശ്രമിച്ച പൊള്ളാര്‍ഡിന് പിഴച്ചു. ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച ബോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈയ്ക്കുള്ളിലാക്കുകയായിരുന്നു.

ഇന്ത്യന്‍ ജയം 107 റണ്‍സിന്
107 റണ്‍സിന്റെ മികച്ച മാര്‍ജിനിലുള്ള വിജയമാണ് ഇന്ത്യ നേടിയത്. 388 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 39 പന്തുകള്‍ ബാക്കിനില്‍ക്കെ 280ന് പുറത്തായി. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും മുഹമ്മദ് ഷമിയുടെ മൂന്നു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു.


Click it and Unblock the Notifications











