ഉപഭൂഖണ്ഡത്തിലെ പുലികൾ.. പക്ഷേ വിരാട് കോലിയുടെ ഇന്ത്യൻ ടീമിന്റെ ശരിക്കുള്ള വെല്ലുവിളി ഇതാ ഇവിടെയാണ്!!
തുടർച്ചയായി എട്ട് ടെസ്റ്റ് പരമ്പര ജയങ്ങളുടെ ഇന്ത്യൻ റെക്കോർഡ്. ഇന്ത്യയ്ക്ക് പുറത്ത് മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരൽ - ഇതും ഒരു ഇന്ത്യൻ റെക്കോർഡ്. അങ്ങനെ റെക്കോർഡുകൾക്ക് മേൽ റെക്കോർഡുകളുമായി വിരാട് കോലിയുടെ ഇന്ത്യൻ ടീം ജൈത്രയാത്ര തുടരുകയാണ്.
മുഴുവൻ സമയ ക്യാപ്റ്റനായ ശേഷം ഒരൊറ്റ പരമ്പര വിരാട് കോലി തോറ്റിട്ടില്ല. അപൂർവ്വമായ റെക്കോർഡാണ് ഇത് വരെ. എന്നാൽ ഇനി കളി കുറച്ച് മാറും. ഇത് വരെ കളിച്ചപോലെ ഇന്ത്യയിലല്ല ഇനിയുള്ള കളികൾ. ഏഷ്യയിലും അല്ല. ദക്ഷിണാഫ്രിക്ക മുതൽ തുടങ്ങുകയാണ് വിരാട് കോലിക്കുള്ള വെല്ലുവിളികൾ. വിരാട് കോലിയുടെ വിജയത്തിൽ കൂടുതലും സ്വന്തം നാട്ടിലാണ് എന്നത് തന്നെ കാരണം.

2015ലെ ബംഗ്ലാദേശ് ടൂറിന് ശേഷം നടന്ന എല്ലാ പരമ്പരയും ഇന്ത്യ ജയിച്ചു കൃത്യമായി പറഞ്ഞാൽ എട്ടെണ്ണം. ബംഗ്ലാദേശിലെ ഏക ടെസ്റ്റ് മഴയിൽ മുടങ്ങുകയായിരുന്നു. അതിന് ശേഷമുള്ള എല്ലാ പരമ്പരയും ജയിച്ച കോലി സ്റ്റീവ് വോയുടെ ഏഴ് പരമ്പര നേട്ടമാണ് മറികടന്നത്. ഒമ്പത് പരമ്പരയുമായി ഇനി റിക്കി പോണ്ടിംഗാണ് കോലിയുടെ ലക്ഷ്യം. എന്നാൽ ഇതിനായി തന്റെ വിദേശമണ്ണിലെ പ്രകടനങ്ങൾ ഗണ്യമായി ഉയര്‌ത്തേണ്ടി വരും ഇന്ത്യൻ ക്യാപ്റ്റന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications