For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സെവാഗിനെ പിന്നിലാക്കാന്‍ പുജാര! പരമ്പരയില്‍ കാത്തിരിക്കുന്ന വമ്പന്‍ റെക്കോര്‍ഡുകള്‍

കോലി, സ്മിത്ത് എന്നിവരും റെക്കോര്‍ഡുകള്‍ക്കു അരികിലാണ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടടിയുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവും. പകലും രാത്രിയുമായി നടക്കാനിരിക്കുന്ന ടെസ്റ്റിനെ ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഇരുടീമുകളും തമ്മിലുള്ള കന്നി ഡേ നൈറ്റ് ടെസ്റ്റാണിത്. മാത്രമല്ല വിദേശത്ത് ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകതയും മല്‍സരത്തിനുണ്ട്.

നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളുടെയും ചില പ്രമുഖ താരങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പരമ്പരയില്‍ പിറക്കാനിടയുള്ള അഞ്ചു റെക്കോര്‍ഡുകള്‍ ഏതാക്കെയാണെന്നു പരിശോധിക്കാം.

പോണ്ടിങിനെ മറികടക്കാന്‍ കോലി

പോണ്ടിങിനെ മറികടക്കാന്‍ കോലി

ടെസ്റ്റ് പരമ്പരയില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിക്കുന്നുള്ളൂവെങ്കിലും ഈ മല്‍സത്തില്‍ സെഞ്ച്വറിയടിച്ചാല്‍ അദ്ദേഹം പുതിയ നാഴികക്കല്ല് പിന്നിടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റനെന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
നിലവില്‍ 41 സെഞ്ച്വറികളുമായി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി. അഡ്‌ലെയ്ഡില്‍ ഒരു സെഞ്ച്വറി കൂടി നേടിയാല്‍ പോണ്ടിങിനെ മറികടന്ന് അദ്ദേഹം പുതിയ റെക്കോര്‍ഡിന് അവകാശിയാവും.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 43ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ചരിത്രം കുറിക്കാന്‍ സ്മിത്ത്

ചരിത്രം കുറിക്കാന്‍ സ്മിത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തും പരമ്പരയില്‍ റെക്കോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന നേട്ടമാണ് സ്മിത്തിനെ കാത്തിരിക്കുന്നത്.
ഇന്ത്യക്കെതിരേ കളിച്ച 10 ടെസ്റ്റുകളില്‍ ഏഴു സെഞ്ച്വറികളടക്കം 84.05 ശരാശരിയില്‍ 1429 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. വിലക്കിനെ തുടര്‍ന്നു കഴിഞ്ഞ പര്യടനം സ്മിത്തിനു നഷ്ടമായിരുന്നു. 2014-15ലെ പരമ്പരയില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 128.16 ശരാശരിയില്‍ നാലു സെഞ്ച്വറികളോടെ 769 റണ്‍സ് സ്മിത്ത് നേടിയിരുന്നു.
നിലവില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് റിക്കി പോണ്ടിങിന്റെ പേരിലാണ്. 29 ടെസ്റ്റുകളില്‍ എട്ടു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വരാനിരിക്കുന്ന പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി നേടാനായാല്‍ സ്മിത്തിന് ഒന്നാമതെത്താം.

പുജാര മിന്നിയാല്‍ സെവാഗ് വീഴും

പുജാര മിന്നിയാല്‍ സെവാഗ് വീഴും

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് മധ്യനിരക ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ പുജാര നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്നു ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് അദ്ദേഹമായിരുന്നു. 74.42 ശരാശരിയില്‍ മൂന്നു സെഞ്ച്വറികളോടെ 521 റണ്‍സ് പുജാര നേടിയിരുന്നു.
നിലവില്‍ ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ എട്ടാംസ്ഥാനത്താണ് അദ്ദേഹം. അഞ്ചു സെഞ്ച്വറികളടക്കം 60.07 ശരാശരിയില്‍ 1622 റണ്‍സ് പുജാരയുടെ പേരിലുണ്ട്.
വരാനിരിക്കുന്ന പരമ്പരയില്‍ 117 റണ്‍സ് നേടിയാല്‍ പുജാര റണ്‍വേട്ടയില്‍ ഏഴാംസ്ഥാനത്തേക്കു കയറും. ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനായിരിക്കും താഴേക്കു ഇറങ്ങേണ്ടിവരിക. സെവാഗ് 22 ടെസ്റ്റുകളില്‍ നിന്നും 1738 റണ്‍സെടുത്തിട്ടുണ്ട്.

ഭാജിക്കൊപ്പമെത്താന്‍ ലിയോണ്‍

ഭാജിക്കൊപ്പമെത്താന്‍ ലിയോണ്‍

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്താണ് ഓസീസ് ഓഫ് സ്പിന്നര്‍ നതാന്‍ ലിയോണ്‍. 18 ടെസ്റ്റുകളില്‍ നിന്നും 32.60 ശരാശരിയില്‍ 85 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഇനി 11 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ഭാജിയെ മറികടന്ന് ലിയോണിന് രണ്ടാമതെത്താം. 18 ടെസ്റ്റുകളില്‍ നിന്നും 29.95 ശരാശരിയില്‍ ഹര്‍ഭജന്‍ 95 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഭാജിയും ലിയോണും ഏഴു തവണ വീതമാണ് അഞ്ചു വിക്കറ്റ് നേട്ടത്തിന് അവകാശിയായിട്ടുള്ളത്.
ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍. 20 ടെസ്റ്റുകളില്‍ കുംബ്ലെ കൊയ്തത് 111 വിക്കറ്റുകളാണ്.

നേട്ടത്തിനരികെ മുഹമ്മദ് ഷമി

നേട്ടത്തിനരികെ മുഹമ്മദ് ഷമി

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളറെന്ന നേട്ടത്തിന് അരികിലാണ് പ്രമുഖ പേസര്‍ മുഹമ്മദ് ഷമി. നിലവില്‍ നാലാംസ്ഥാനത്തു നില്‍ക്കുകയാണ് ഷമി.
ഓസ്‌ട്രേലിയയില്‍ കളിച്ച ഏഴു ടെസ്റ്റുകളില്‍ നിന്നും അദ്ദേഹം വീഴ്ത്തിയത് 31 വിക്കറ്റുകളാണ്. വരാനിരിക്കുന്ന പരമ്പരയില്‍ അഞ്ചു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ ഷമി മൂന്നാംസ്ഥാനത്തേക്കു കയറും. മുന്‍ ഇടംകൈയന്‍ സ്പിന്നര്‍ ബിഷന്‍ സിങ് ബേദിയാണ് നിലവില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഏഴു ടെസ്റ്റുകളില്‍ 35 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇതിഹാസങ്ങളായ കപില്‍ ദേവ് (51 വിക്കറ്റ്), അനില്‍ കുംബ്ലെ (49) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Story first published: Wednesday, December 16, 2020, 19:26 [IST]
Other articles published on Dec 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+