Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനെ ഇന്ത്യക്കു വേണ്ട!! കോലിയും ശാസ്ത്രിയും കൈവിടുന്നു... പകരം ഈ താരം മതി

ദില്ലി: എംഎസ് ധോണിയുടെ പിന്‍ഗാമിയായി മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ കണ്ടു വച്ചിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും കോച്ച് രവി ശാസ്ത്രിക്കും വിശ്വാസം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ബാറ്റിങില്‍ തുടര്‍ച്ചയായ മോശം പ്രകടനമാണ് താരത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ മല്‍സരങ്ങളിലും അനാവശ്യമായ ഷോട്ടുകള്‍ കളിച്ചാണ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ പന്ത് തീര്‍ത്തും നിറംമങ്ങിയിരുന്നു. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നു ടെസ്റ്റുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്.

ടെസ്റ്റില്‍ പന്തിന്റെ ഫോം

ടെസ്റ്റില്‍ പന്തിന്റെ ഫോം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പതറുന്ന പന്ത് പക്ഷെ ടെസ്റ്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്തിനെ മാറ്റി നിര്‍ത്തുന്നതും ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കും.
ടെസ്റ്റില്‍ 44.35 ശരാശരിയില്‍ 800ന് അടുത്ത റണ്‍സ് പന്ത് നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും ഇതില്‍പ്പെടുന്നു. കൂടാതെ 53 പേരെ പുറത്താക്കുന്നതിനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

പന്ത് സമ്മര്‍ദ്ദത്തില്‍

പന്ത് സമ്മര്‍ദ്ദത്തില്‍

ബാറ്റിങിലെ മോശം ഫോം പന്തിന്റെ വിക്കറ്റ് കീപ്പിങിനെയും ബാധിച്ചിട്ടുണ്ട്. നേരത്തേ കളിച്ച മല്‍സരങ്ങളില്‍ ഡിആര്‍എസ് വിളിക്കുന്നതിലും പന്തിന്റെ ഭാഗത്തു നിന്നു ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഇന്ത്യയിലെ, സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ പന്ത് പതറാന്‍ സാധ്യതയുണ്ട്. സാഹ പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ്. ബാറ്റിങിലും ടീമിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിനു കഴിയുമെന്നും ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

2018ല്‍ അവസാന ടെസ്റ്റ്

2018ല്‍ അവസാന ടെസ്റ്റ്

2018 ജനുവരിക്കു ശേഷം ഒരു ടെസ്റ്റില്‍ പോലും സാഹ ഇന്ത്യക്കായി കളിച്ചിട്ടില്ല. പരിക്കും തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായതുമാണ് താരത്തെ മല്‍സരരംഗത്തു നിന്നു മാറ്റിനിര്‍ത്തിയത്. ഈ ഒഴിവിലാണ് പന്ത് ടെസ്റ്റ് ടീമിലെത്തി മികച്ച പ്രകടനത്തിലൂടെ തന്റെ സ്ഥാനമുറപ്പിച്ചത്.
ഫിറ്റ്‌നസ് വീണ്ടെടുത്ത സാഹ വീണ്ടും ടെസ്റ്റ് ടീമില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കായി 32 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള സാഹ മൂന്നു സെഞ്ച്വറികളും അഞ്ച് ഫിഫ്റ്റികളുമുള്‍പ്പെടെ 1164 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Thursday, September 26, 2019, 14:02 [IST]
Other articles published on Sep 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+