Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കുല്‍ദീപ് കമന്ററി തുടങ്ങുന്നതാണ് നല്ലത്! കോലിയും ശാസ്ത്രിയും തബല കളിക്കുന്നു

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്നും സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഒഴിവാക്കിയതിനെ വിമര്‍ശനം ശക്തം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് കുല്‍ദീപിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയ ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചത്. കുല്‍ദീപിന് പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിപ്പിക്കുകയായിരുന്നു. ഇതാണ് പലരെയും ചൊടിപ്പിച്ചത്.

ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന കുല്‍ദീപിനെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കളിപ്പിച്ചിരുന്നെങ്കിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019നു ശേഷം കുല്‍ദീപ് കളിച്ച ആദ്യ ടെസ്റ്റ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും നാലു ടെസ്റ്റുകളിലും ഇന്ത്യ പുറത്തിരുത്തുകയായിരുന്നു.

തബല കളിക്കരുത്

തബല കളിക്കരുത്

വിരാട് കോലിയും രവി ശാസ്ത്രിയും കുല്‍ദീപ് യാദവിന്റെ വികാരങ്ങള്‍ കൊണ്ട് തബല കളിക്കുകയാണ്. ഓരോ മല്‍സരത്തിലും ടീമിനെ അഴിച്ചുപണിയുന്നത് നിര്‍ത്തൂവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
കുല്‍ദീപ് യാദവ് ഇപ്പോള്‍ നെറ്റ്‌സിലാവുമെന്ന് എനിക്കുറപ്പുണ്ട്. മികച്ച ബാറ്റ്‌സ്മാനായി മാറാന്‍ അദ്ദേഹം ശ്രമിക്കുകയായിരിക്കുമെന്നും മറ്റൊരു യൂസര്‍ പരിഹസിച്ചു.

കോലിയുടെ ദയനീയ ക്യാപ്റ്റന്‍സി

കോലിയുടെ ദയനീയ ക്യാപ്റ്റന്‍സി

കുല്‍ദീപ് യാദവിന് പകരം എന്തിന് വാഷിങ്ടണ്‍ സുന്ദര്‍, വിരാട് കോലിയുടേത് ദയനീയ ക്യാപ്റ്റന്‍സിയാണെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
കുല്‍ദീപ് യാദവ് കളിക്കണമായിരുന്നു. ക്യാപ്റ്റന് ഒരു ക്ലൂയും ഇല്ലായിരുന്നുവെന്ന് മറ്റൊരു യൂസറുടെ വിമര്‍ശനം.

കമന്ററി തുടങ്ങുന്നതാണ് നല്ലത്

കമന്ററി തുടങ്ങുന്നതാണ് നല്ലത്

കമന്ററിയിലേക്കു മാറുന്നതോ പരിശീലന അക്കാദമി തുടങ്ങുന്നതോയാണ് കുല്‍ദീപ് യാദവിന് ഇനി നല്ലതെന്നു ഒരു യൂസര്‍ ട്വിറ്റില്‍ കുറിച്ചു.
കുല്‍ദീപിനു പകരം സുന്ദര്‍. ഇന്ത്യ ഒമ്പതിന് 36 റണ്‍സിലേക്കു കൂപ്പുകുത്തിയതില്‍ നിന്നും കോലി മുക്തനായിട്ടില്ലെന്നതാണ് ഇതിനര്‍ഥം. ഇന്ത്യ ഈ മല്‍സരത്തില്‍ കുല്‍ദീപിനെ മിസ്സ് ചെയ്യില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. ഓള്‍ ദി ബെസ്റ്റ് ഇന്ത്യ എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

അതേസമയം, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കമാണ് ലഭിച്ചത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ലഞ്ച് ബ്രേക്കിന് മുമ്പ് തന്നെ 112 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. അക്ഷര്‍ പട്ടേല്‍ ആറു വിക്കറ്റെടുത്തപ്പോള്‍ ആര്‍ അശ്വിനു മൂന്നു വിക്കറ്റ് ലഭിച്ചു.

Story first published: Wednesday, February 24, 2021, 19:36 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+