Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് സെഞ്ച്വറിയാണ് വലുത്! രാഹുലും ഇങ്ങനെ തന്നെ, ആ സംഭവം മറന്നോ? രൂക്ഷവിമര്‍ശനം

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. ടീമിന്റെ വിജയത്തേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന താരങ്ങളാണ് ഇവരെന്നാണ് ഹഫീസ് തുറന്നടിച്ചത്. ഇതിനു ഉദാഹരണങ്ങളായി ചില സംഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒരു യൂട്യൂബ് ചാനലുമായി സംസാരിക്കവെയാണ് ഹഫീസിന്റെ രൂക്ഷവിമര്‍ശനം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കോലിയുടെയും രാഹുലിന്റെയും ചില പ്രകടനങ്ങള്‍ക്കെതിരേയാണ് മുന്‍ പാക് താരം രംഗത്തുവന്നത്. കഴിഞ്ഞ ലോകകപ്പിന്റെ സമയത്തും കോലിയെ സെല്‍ഫിഷ് പ്ലെയറന്നെു ഹഫീസ് വിമര്‍ശിച്ചിരുന്നു. ഇത്തവണ യൂട്യൂബ് ചാനലുമായി സംസാരിക്കവെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനാണ് വീണ്ടും ഇതേക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചത്.

VIRAT KOHLI

വിരാട് കോലിയെക്കുറിച്ച് അന്നു ഞാന്‍ പറഞ്ഞതു ശരിയാണെന്നു തന്നെ കരുതുന്നു. നിങ്ങള്‍ക്കു ആ ഇന്നിങ്‌സ് മുഴുവനായി നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും. എന്നെ സംബന്ധിച്ച് ആരാണ് കളിക്കുന്നത് എന്നതു വിഷയമല്ല. ടീമിനെ വിജയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കണം നിങ്ങള്‍ കളിക്കേണ്ടത്. അക്കാര്യത്തില്‍ ഒരു സംശവുമില്ലെന്നും ഹഫീസ് ചൂണ്ടിക്കാട്ടി.

പക്ഷെ മല്‍സരത്തില്‍ 90കളില്‍ നില്‍ക്കവെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഒരു താരം മടിക്കുന്നുണ്ടെങ്കില്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നില്ല. 95 റണ്‍സെടുത്ത ഒരു താരം അഞ്ചു ബോളുകളെടുത്താണ് സെഞ്ച്വറി തികയ്ക്കുന്നതെങ്കില്‍ അതു ശരിയല്ല.

സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു താരം വലിയ ഷോട്ടുകള്‍ കളിക്കുകയും വേഗത്തില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് 90കളില്‍ വച്ചും അങ്ങനെ കളിക്കുന്നില്ല? കാരണം എന്നെ സംബന്ധിച്ച് നിങ്ങളുടെ ലക്ഷ്യം എല്ലായ്‌പ്പോഴും ഒന്നു തന്നെയായിരിക്കണം. സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യാനാണ് താരം ശ്രമിക്കേണ്ടത്.

ലോകകപ്പിലെ ആ മല്‍സരം (എതിരാളി സൗത്താഫ്രിക്ക) നോക്കുകയാണെങ്കില്‍ വിരാട് കോലി ഒരുപാട് ബോളുകളെടുത്തായിരുന്നു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വലിയ ഷോട്ടുകളൊന്നും അദ്ദേഹം കളിക്കുകയും ചെയ്തിട്ടില്ല. ഞാന്‍ അന്നു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വളരെ വ്യക്തമാണ്. വിരാടിന്റെ ആ സെഞ്ച്വറി പ്രകടനം നിങ്ങള്‍ വീണ്ടും ഒന്നുകൂടി പരിശോധിക്കുകയാണെങ്കില്‍ ഇക്കാര്യം മനസ്സിലാവും.

KL RAHUL

വ്യക്തിഗത നേട്ടങ്ങള്‍ ക്രിക്കറ്റില്‍ നിന്നും ഇല്ലാതാവണമെന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ സെഞ്ച്വറിയോ, ഫിഫ്റ്റിയോ, അഞ്ചു വിക്കറ്റ് നേട്ടമോ ഒന്നുമല്ല ക്രിക്കറ്റ് ആരാധകര്‍ക്കു ആവശ്യം. ടീമിനെ ജയിപ്പിക്കാന്‍ വേണ്ടിയല്ലെങ്കില്‍ ഈ തരത്തിലുള്ള ഫിഫ്റ്റികളും സെഞ്ച്വറികളും കാണാന്‍ അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നില്ല. കാരണം ക്രിക്കറ്റില്‍ ഒരു റണ്‍സിനു പോലും വലിയ വിലയുണ്ടെന്നും ഹഫീസ് വ്യക്തമാക്കി.

ഇതേ ഷോയില്‍ രാഹുലിനെയും അദ്ദേഹം വെറുതെ വിട്ടില്ല. ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ കളിയില്‍ സെഞ്ച്വറി നേടാന്‍ കഴിയാതെ പോയതില്‍ നിരാശനായാണ് രാഹുല്‍ കാണപ്പെട്ടതെന്നും ഹഫീസ് തുറന്നടിച്ചു.

ഓസ്‌ട്രേലിയയുമായി ചന്നൈയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചിട്ടും കെഎല്‍ രാഹുല്‍ സന്തോഷവാനായല്ല കാണപ്പെട്ടത്. തന്റെ സെഞ്ച്വറി തികയ്ക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയാണ് അദ്ദേഹത്തിന്റെ മുഖത്ത് കണ്ടത്. ഇതു തീര്‍ച്ചയായും വളരെ സെല്‍ഫിഷായ സമീപനമാണെന്നും ഹഫീസ് ചൂണ്ടിക്കാട്ടി.

Story first published: Thursday, June 20, 2024, 18:53 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+