മുംബൈ: മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള പ്രദര്‍ശന ടി20 മല്‍സരത്തില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദശ് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പര സംഘടിപ്പിക്കുന്നത്.
ടി20 പരമ്പര; അഗറിന്റെ ഹാട്രിക് മികവില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ഓസ്ട്രേലിയ
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം പിറന്നാള്‍ വാര്‍ഷികത്തിന്റെ സ്മരണാര്‍ഥമാണ് പ്രദര്‍ശന മല്‍സരം നടത്തുന്നത്.
ഏഷ്യന്‍ ഇലവനു വേണ്ടി കളിക്കാന്‍ ഇന്ത്യയില്‍ നിന്നു ആരെയൊക്ക ഉണ്ടാവുമെന്ന ലിസ്റ്റ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കൈമാറിയെന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
{photo-feature}