Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനും കോലിക്കും നെറ്റ്‌സില്‍ എന്നെ നേരിടാന്‍ ഭയം! കാരണം പറഞ്ഞ് ഷമി

ആധുനിക ക്രിക്കറ്റിലെ രണ്ടു ഇതിഹാസ ബാറ്റര്‍മാരും തന്റെ ടീമംഗങ്ങളുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. നെറ്റ്‌സില്‍ ഈ രണ്ടു പേരില്‍ ആര്‍ക്കെതിരേ ബൗള്‍ ചെയ്യുകയാണ് ഏറ്റവും കടുപ്പമെന്ന ചോദ്യത്തിനാണ് ഷമി മനസ്സ് തുറന്നത്. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണം കാലിലെ പരിക്കിനെ തുടര്‍ന്നു ഇപ്പോള്‍ മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ് ഷമി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹം ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മല്‍സരങ്ങളില്‍ രോഹിത്തിനും കോലിക്കുമൊപ്പം ഷമി കളിച്ചിട്ടുണ്ട്. രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു കീഴിലും ഇന്ത്യക്കായി പന്തെറിഞ്ഞ താരം കൂടിയാണ് അദ്ദേഹം. അതിനാല്‍ തന്നെ ഇരുവരുമായി വളരെ നല്ല സൗഹൃദം കൂടിയാണ് ഷമിക്കുള്ളത്.

ROHIT SHARMA- VIRAT KOHLI

നെറ്റ്‌സില്‍ തന്നെ നേരിടാന്‍ രോഹിത്തിനും കോലിക്കും ഇഷ്ടമല്ലെന്നാണ് ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എനിക്കെതിരേ കളിക്കാന്‍ രണ്ടു പേര്‍ക്കും ഇഷ്ടല്ല. ഇക്കാര്യം ഞാന്‍ ഒരുപാട് അഭിമുഖങ്ങളില്‍ തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്. എനിക്കു വളരെ നല്ല സൗഹൃദമാണ് വിരാടുമായിട്ടുള്ളത്. ഞങ്ങള്‍ പരസ്പരം വെല്ലുവിളിക്കുകയും ചെയ്യാറുണ്ട്.

എനിക്കെതിരേ നെറ്റ്‌സില്‍ വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാറുള്ള താരമാണ് വിരാട്. ഞാന്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈ സൗഹൃദമാണ് ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത്, ഇതു 100 ശതമാനവും നല്‍കാന്‍ തങ്ങളെ സഹായിക്കുകയും ചെയ്യുന്നുവെന്നും ഷമി മനസ്സ് തുറന്നു.

നെറ്റ്‌സില്‍ തനിക്കെതിരേ ഔട്ടാവുകയാണെങ്കില്‍ അതു കോലിയെ ദേഷ്യം പിടിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഫീല്‍ഡ് നന്നായി സെറ്റ് ചെയ്ത ശേഷമാണ് ഞാന്‍ എല്ലായ്‌പ്പോഴും വിരാടിനോടു ബാറ്റ് ചെയ്യാന്‍ പറയാറുള്ളത്. രോഹിത്താവട്ടെ നെറ്റ്‌സില്‍ ഒരിക്കലും എന്നെ നേരിടാന്‍ തയ്യാറാവാറില്ല. ഞാനില്ലെന്നു അദ്ദേഹം തുറന്നു പറയും. നെറ്റ്‌സില്‍ രണ്ട്, മൂന്ന് തവണ ഞാന്‍ വിരാടിനെ പുറത്താക്കിയിട്ടുണ്ട്. എല്ലായ്‌പ്പോഴും അദ്ദേഹം ദേഷ്യം പിടിക്കുകയും ചെയ്യുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

MOHAMMED SHAMI

ദേശീയ ടീമിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. വിരാടും ഇഷാന്ത് ശര്‍മയുമാണ് തന്റെ ഏറ്റവും നല്ല സുഹൃത്തിക്കളെന്നും ഇരുവരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷമി പറയുന്നു. ഒരു ഗ്രൂപ്പ് സുഹൃത്തുക്കള്‍ ടീമിലുണ്ട്. ഇഷാന്ത് ശര്‍മയും വിരാട് കോലിയും ചില മുന്‍ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഫോണ്‍ വഴി ഞങ്ങള്‍ സംസാരിക്കുകയും ചെയ്യാറുണ്ടെന്നും ഷമി വിശദമാക്കി.

പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായിക്കഴിഞ്ഞ 33 കാരനായ ഷമി ഇപ്പോള്‍ ബൗളിങ് പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ദേശീയ ടീമിലേക്കു മടങ്ങിയെത്താമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളിലെ അവിഭാജ്യഘകമായ ഷമി അടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെയും തുറുപ്പുചീട്ടുകളിലൊന്നായിരിക്കും.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ബൗളിങില്‍ ഇന്ത്യയുടെ വജ്രായുധമായിരുന്നു ഷമി. ഏഴു മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ഷമി കടപുഴക്കിയത്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹമായിരുന്നു.

Story first published: Monday, July 22, 2024, 6:53 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+