
രോഹിത് ശര്‍മ
ഇന്ത്യയുടെ ടി20 ടീമിന്റെ നായകനായി അധിക മത്സരങ്ങളിലൊന്നും ടീമിനെ നയിക്കാന്‍ രോഹിതിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കാന്‍ രോഹിതിന് സാധിച്ചിട്ടുമുണ്ട്. ടി20 നായകന്‍മാരില്‍ കൂടുതല്‍ ബാറ്റിങ് സ്‌ട്രൈക്കറേറ്റ് ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിതിന്റെ പേരിലാണ്. 160 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കായി 111 ടി20കള്‍ കളിച്ച രോഹിത് 2864 റണ്‍സാണ് നേടിയിട്ടുള്ളത്. 138.96 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ഷാഹിദ് അഫ്രീദി
മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത്. 156 ആണ് ടി20 നായകനെന്ന നിലയിലെ താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. പാകിസ്താനായി 99 ടി20കളില്‍ നിന്ന് 1416 റണ്‍സ് അഫ്രീദി നേടിയിട്ടുണ്ട്. 150 ആണ് അദ്ദേഹത്തിന്റെ ടി20 സ്‌ട്രൈക്കറേറ്റ്. 98 ടി20 വിക്കറ്റുകളും അഫ്രീദി സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ആരോണ്‍ ഫിഞ്ച്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ പലപ്പോഴും നിരാശപ്പെടുത്തുമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിഞ്ച് വെടിക്കെട്ട് താരവും നായകനുമാണ്. 71 ടി20കളില്‍ നിന്ന് 2346 റണ്‍സ് നേടിയിട്ടുള്ള ഫിഞ്ചിന്റെ സ്‌ട്രൈക്കറേറ്റ് 152.14 ആണ്. ക്യാപ്റ്റനെന്ന നിലയിലെ സ്‌ട്രൈക്കറേറ്റ് 149 ആണ്. ടി20 ലോകകപ്പില്‍ ഫിഞ്ചാവും ഓസ്‌ട്രേലിയയെ നയിക്കുക.

ഓയിന്‍ മോര്‍ഗന്‍
ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് നാലാം സ്ഥാനത്ത്. മധ്യനിര ബാറ്റ്‌സ്മാനായ മോര്‍ഗന്റെ നായകനെന്ന നിലയിലെ ടി20 സ്‌ട്രൈക്കറേറ്റ് 145 ആണ്. 105 മത്സരത്തില്‍ നിന്ന് 2323 റണ്‍സാണ് മോര്‍ഗന്റെ ടി20യിലെ സമ്പാദ്യം. 138.27ആണ് ടി20യിലെ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ചൂടിച്ച മോര്‍ഗന്‍ ഇത്തവണത്തെ ടി20 ലോകകപ്പും നേടിക്കൊടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് അഞ്ചാം സ്ഥാനത്ത്. ടി20 ക്യാപ്റ്റനെന്ന നിലയിലെ കോലിയുടെ സ്‌ട്രൈക്കറേറ്റ് 143 ആണ്. 89 മത്സരങ്ങളില്‍ നിന്ന് 3159 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 139.04 ആണ് ടി20യിലെ അദ്ദേഹത്തിന്റെ ആകെ സ്‌ട്രൈക്കറേറ്റ്. ഇതുവരെ ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത കോലിക്ക് വരാനിരിക്കുന്ന ടി20 ലോകകപ്പ് നിര്‍ണ്ണായകമാണ്.


Click it and Unblock the Notifications