For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനോ, ഗെയ്‌ലിനോ പോലുമായില്ല! വീരൂവിന്റെ ഈ ലോക റെക്കോര്‍ഡ് തകര്‍ക്കുക അസാധ്യമോ?

ലോക ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. എല്ലാ ഫോര്‍മാറ്റുകളെയും ഒരേ രീതിയില്‍ സമീച്ചിരുന്ന അപൂര്‍വ്വ ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ടെസ്റ്റായാലും ടി20 ആയാലും തന്റെ ഏരിയയില്‍ കിട്ടിയാല്‍ ആഞ്ഞടിക്കുകയെന്നതായിരുന്നു വീരുവിന്റെ ശൈലി. അതു ആദ്യത്തെ ബോളിലായാലും 99 റണ്‍സില്‍ നില്‍ക്കെ ആയാലും അദ്ദേഹം റിസ്‌കെടുക്കാന്‍ മടിക്കാറുമില്ല. ഈ കാരണത്താല്‍ തന്നെ ലോകമെമ്പാടുമുള്ള ബൗളര്‍മാരുടെ പേടിസ്വപ്‌നവും കൂടിയായിരുന്നു വീരു.

ടെസ്റ്റ് ക്രിക്കറ്റിനെയും ടി20യുടെ അതേ ആക്രമണോത്സുകതയോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്. ടെസ്റ്റില്‍ 104 മല്‍സരങ്ങളില്‍ നിന്നും 49.34 ശരാശരിയില്‍ 8586 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം. 82.23 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വീരുവിനു അവകാശപ്പെട്ടതാണ്.

VIRENDER SEHWAG

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ ഇന്ത്യന്‍ താരവും ഒന്നിലേറേ ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ലോത്തിലെ തന്നെ നാലു ക്രിക്കറ്റര്‍മാരില്‍ ഒരാളുമാണ് സെവാഗ്. മൂന്നു ട്രിപ്പിള്‍ സെഞ്ച്വറികളുള്ള ആദ്യ താരമെന്ന വമ്പന്‍ റെക്കോര്‍ഡിനു തൊട്ടരികെ 2009ല്‍ അദ്ദേഹമെത്തിയിരുന്നെങ്കിലും 293ല്‍ നില്‍ക്കെ പുറത്താവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു അപൂര്‍വ്വ ലോക റെക്കോര്‍ഡിന്റെ അവകാശിയും കൂടിയാണ് സെവാഗ്. ഇതേക്കുറിച്ച് അറിയാം.

ഏറ്റവും വേഗതയേറിയ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 16 വര്‍ഷള്‍ക്കു മുമ്പ് സെവാഗ് സ്ഥാപിച്ച റെക്കോര്‍ഡ് ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്ല്‍, സൗത്താഫ്രിക്കയുടെ മുന്‍ 360 ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്, നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കു പോലും സെവാഗിന്റെ ഈ റെക്കോര്‍ഡിനെ ചാലഞ്ച് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

2008ല്‍ സൗത്താഫ്രിക്കയുമായി ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു സെവാഗിന്റെ ലോക റെക്കോര്‍ഡ് പ്രകടനം. അന്നു ട്രിപ്പിള്‍ സെഞ്ച്വറിയിലെത്താന്‍ അദ്ദേഹത്തിനു വെറും 278 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം മാത്യു ഹെയ്ഡന്‍ 2003ല്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡായിരുന്നു അന്നു സെവാഗ് പഴങ്കഥയാക്കിയത്. സിംബാബ്‌വെയ്‌ക്കെതിരേ 364 ബോളിലായിരുന്നു ഹെയ്ഡന്‍ ട്രിപ്പിളിലെത്തിയത്.

VIRENDER SEHWAG

ഇതാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 86 ബോളുകള്‍ കുറച്ചു കളിച്ചകൊണ്ട് സെവാഗ് തകര്‍ത്തെറിഞ്ഞത്. 300ല്‍ താഴെ ബോളുകളില്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു ബാറ്ററും ഇപ്പോഴും സെവാഗ് തന്നെയാണ്. മറ്റാര്‍ക്കും ഇതിന്റെ അടുത്തു പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. വീരുവിന്റെ ഈ റെക്കോര്‍ഡ് എത്ര മാത്രം സ്‌പെഷ്യലാണെന്നു തെളിയിക്കാന്‍ ഇതു തന്നെ ധാരാളമാണ്.

രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ കൂടാതെ നാലു ഡബിള്‍ സെഞ്ച്വറികളും ടെസ്റ്റ് ക്രിക്കറ്റില്‍ സെവാഗിനു എടുത്തു കാണിക്കാനുണ്ട്. ഇവയില്‍ രണ്ടെണ്ണം 250 പ്ലസ് സ്‌കോറുകളുമായിരുന്നു. മികച്ച താളത്തിലാണെങ്കില്‍ ബൗളര്‍മാര്‍ക്കു അദ്ദേഹത്തെ പിടിച്ചുനിര്‍ത്തുകയെന്നത് അസാധ്യം തന്നെയായിരുന്നു. പേസോ, സ്പിന്നോ ഏതുമാവട്ടെ അവരെ യാതൊരു കൂസലുമില്ലാതെ കടന്നാക്രമിച്ച് അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടാന്‍ മിടുക്കനായിരുന്നു അദ്ദേഹം.

Story first published: Wednesday, August 14, 2024, 18:00 [IST]
Other articles published on Aug 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+