For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അമ്പമ്പോ... കോലിയുടെ പക്കല്‍ ഇത്രയും വില കൂടിയ സ്വത്തുക്കളോ? വില കേട്ട് ഞെട്ടരുത്

ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി. ലോകം മുഴുവന്‍ ആരാധകരുള്ള അത്‌ലറ്റുകളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റില്‍ മാത്രമല്ല മറ്റു ഗെയിമുകളിലെയും പല മിന്നും താരങ്ങളും കോലിയുടെ ഫാന്‍സാണ്. കളിക്കളത്തിലെ അസാധാരണ പ്രകടനങ്ങള്‍ മാത്രമല്ല പോരാട്ടവീര്യവും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസുമാണ് കോലിയെ മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നെല്ലാം വേറിട്ടുനിര്‍ത്തുന്നത്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റു രാജ്യങ്ങളിലെയും ക്രിക്കറ്റര്‍മാര്‍ മാതൃകയാക്കുന്നത് അദ്ദേഹത്തെയാണ്. കളിക്കളത്തിലെ മിടുക്കിന്റെ പേരില്‍ മാത്രമല്ല വരുമാനത്തിന്റെ കാര്യത്തിലും കോലി വേറെ ലെവലാണ്. പരസ്യ ബ്രാന്‍ഡുകളുടെയെല്ലാം പ്രിയങ്കരന്‍ കൂടിയായ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെയും പ്രൊമോഷന്‍ വഴി കോടികളാണ് സമ്പാദിക്കുന്നത്. കൂടാതെ മറ്റു ചില ബിസിനസ് സംരംഭങ്ങളും കോലിയുടെ പേരിലുണ്ട്.

VIRAT KOHLI

ഇവയെല്ലാം അദ്ദേഹത്തെ ലോകത്തിലെ തന്നെ ഏറ്റവും ധനികനായ കായിക താരങ്ങളിലൊരാളാക്കി മാറ്റുകയും ചെയ്യുന്നു. ഏകദേശം 1050 കോടിയോളം രൂപയാണ് കോലിയുടെ ആസ്തിയെന്നാണ് കണക്കുകള്‍. കോടികള്‍ വില മതിക്കുന്ന നിരവധി സ്വത്തുക്കള്‍ കോലിക്കും ഭാര്യയും നടിയുമായ അനുഷ്‌കാ ശര്‍മയ്ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്നും ഇവയുടെ മൂല്യം എത്രയാണെന്നും നമുക്കു പരിശോധിക്കാം.

മുംബൈയിലെ മൂന്നു ടവറുകള്ള കോംപ്ലക്‌സില്‍ ഒരു ആഡംബര ഫ്‌ളാറ്റ് കോലിക്കു സ്വന്തമായുണ്ട്. 35ാം നിലയിലുള്ള ഈ ഫ്‌ളാറ്റിനു ഓംകാറെന്നാണ് പേരിട്ടിരിക്കുന്നത്. കടലിനോടു ചേര്‍ന്ന് വേര്‍ളിയിലാണ് ഈ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 34 കോടിയോളം രൂപയ്ക്കാണ് കോലി ഇതു സ്വന്തമാക്കിയതെന്നാണ് വിവരം.

അലിബാഗിലെ ഫാംഹൗസാണ് കോലിയുപടെ പേരിലുള്ള കോടികള്‍ വില മതിക്കുന്ന രണ്ടാമത്തെ വലിയ സ്വത്ത്. മുംബൈയില്‍ നിന്നും കുറച്ചു മണിക്കൂറുകള്‍ മാത്രം യാത്ര ചെയ്താല്‍ ഇവിടെയെത്താം. പലപ്പോഴും ഇവിടെ മകളോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിന്റെ ഫോട്ടോസ് കോലിയും അനുഷ്‌കയും ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

വളരെ വലിയൊരു ഏരിയയിലാണ് ഈ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഉദ്യാനമെല്ലാം ഇവിടെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 20 കോടിയോളം രൂപയാണ് ഈ ഫാം ഹൗസിന്റെ മൂല്യമെന്നു കണക്കുകള്‍ പറയുന്നു.

ഗുഡ്ഗാവിലെ ആഡംബര വസതിയാണ് കോലിയുടെ മറ്റൊരു കോടികള്‍ വില മതിക്കുന്ന സ്വത്ത്. അദ്ദേഹത്തിന്റെ ഏറ്റവും വിലയേറിയ സ്വത്തെന്നു പറയുന്നതും ഇതു തന്നെയാണ്. 10,000 സ്‌ക്വയര്‍ ഫീറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ആഡംബര വീട്ടില്‍ ഒന്നും ഒരു കുറവുമില്ലെന്നെു തന്നെ പറയേണ്ടി വരും.

VIRAT KOHLI HOUSE

സ്വിമ്മിങ് പൂളും ബാറും സ്പായുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ കിടിലന്‍ വീട്. ഇവിടുത്തെ ഇന്‍ന്റീരിയറിലെയും ഔട്ട്‌ഡോറിലെയുമെല്ലാം ഡിസൈനുകള്‍ ആരുടെയും കണ്ണു തള്ളിക്കുമെന്നതില്‍ സംശയമില്ല. ഈ ആഡംബര വീടിന്റെ മൂല്യം 80 കോടിയിലേറെ രൂപയാണ്.

അതേസമയം, ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരിക്കും അദ്ദേഹത്തെ ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കുക. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ നിന്നും വിരാട് കോലി പിന്‍മാറിയിരിക്കുകയാണ്.

അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു കാരണമാണ് കോലി രണ്ടു ടെസ്റ്റുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നുമെല്ലാം അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ തങ്ങളുടെ അമ്മയ്ക്കു കുഴപ്പമൊന്നുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കോലിയുടെ സഹോദരന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരികയായിരുന്നു.

Story first published: Thursday, February 1, 2024, 13:48 [IST]
Other articles published on Feb 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+