Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാച്ചുകള്‍ 'ഹോബി', കോലിയുടെ വാച്ച് കളക്ഷന്‍ ഞെട്ടിക്കും! വില കേട്ട് കണ്ണുതള്ളരുത്

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഏഷ്യയിലെ അതിസമ്പന്നന്മാരില്‍ ഒരാളാണ്. 1000 കോടിക്ക് മുകളിലാണ് കോലിയുടെ ആസ്തിയെന്നാണ് കണക്കുകള്‍. ക്രിക്കറ്റിലെ വരുമാനം കൂടാതെ ബിസിനസിലൂടെയും വലിയ വരുമാനം കോലിയുണ്ടാക്കുന്നു. വാഹന പ്രേമിയായ കോലിയുടെ ഗ്യാരേജില്‍ നിരവധി വാഹനങ്ങളാണുള്ളത്. ഒട്ടുമിക്ക അത്യാധുനിക വാഹനങ്ങളും കോലി സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കോലിക്ക് ഏറ്റവും ഇഷ്ടം വാച്ചുകള്‍ വാങ്ങുന്നതിലാണ്. വ്യത്യസ്തമായ വാച്ചുകളോട് പ്രത്യേക ഇഷ്ടമാണ് കോലിക്കുള്ളത്. അതുകൊണ്ടുതന്നെ വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ കോലി കൂടുതലും വാങ്ങുന്നത് വാച്ചുകളാണ്. ഇത്തരത്തില്‍ വാങ്ങിയ വാച്ചുകളുടെ വലിയ ശേഖരം കോലിക്കുണ്ട്. ഇതിനോടകം കോടികളുടെ വാച്ചുകള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ താരത്തിന്റെ വാച്ച് ശേഖരത്തിലെ വിലപിടിച്ച വാച്ചുകളെക്കുറിച്ചറിയാം.

റോളക്‌സ് ഡെയ്‌ത്തോന മോഡലാണ് ഇതിലൊരു വാച്ച്. 4.7 കോടിയാണ് ഈ വാച്ചിന്റെ വില. 56 ഡയമണ്ട് കല്ലുകള്‍ ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഹാന്റ് മേഡായാണ് ഈ വാച്ചിന്റെ പ്രധാന ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. പിങ്ക് ഗോള്‍ഡ് ക്രിസ്റ്റല്‍ ഉപയോഗിച്ചാണ് ഈ വാച്ചിന്റെ ഉള്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. വളരെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമാണ് ഈ വാച്ച് സ്വന്തമാക്കാനായിട്ടുള്ളത്. അതിലൊരാള്‍ കോലിയാണ്.

വാച്ച് പ്രേമികളുടെ മോഹ വാച്ചാണിത്. എന്നാല്‍ അത്ര എളുപ്പത്തില്‍ ഇത് ലഭിക്കില്ല. സ്‌പെഷ്യല്‍ മോഡലായാണ് റോളക്‌സ് ഈ മോഡലിനെ ഇറക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറച്ചുവാച്ചുകളാണ് ഈ മോഡലില്‍ പുറത്തിറക്കുന്നത്. രണ്ടാമത്തെ പ്രധാന വാച്ചും റോളക്‌സിന്റേതാണ്. റോളക്‌സ് കോസ്‌മോഗ്രാഫ് ഡെയ്‌ത്തോനയെന്ന മോഡലില്‍ ഉള്‍പ്പെടുന്ന ഈ വാച്ചിന്റെ വില 33 ലക്ഷമാണ്. ഏറ്റവും ഗുണമേന്മയുള്ള സ്റ്റീലിലാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

virat kohli

സില്‍വര്‍ കളറില്‍ വരുന്ന ഈ വാച്ചില്‍ സ്വര്‍ണ്ണം, ഡയമണ്ട് തുടങ്ങിയവയും ഉപയോഗിച്ചിട്ടുണ്ട്. കോലിയുടെ ഇഷ്ട വാച്ചുകളിലൊന്നാണിത്. നിരവധി തവണ ഈ വാച്ചും അണിഞ്ഞുള്ള കോലിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോളക്‌സ് ഓയ്‌സ്റ്റര്‍ പ്രിപ്പെച്വല്‍ സ്‌കൈ ഡ്വീല്ലര്‍ എന്ന മോഡലാണ് മറ്റൊന്ന്. 20 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില. പ്രധാനമായും സ്വര്‍ണ്ണമാണ് ഈ വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലും ഈ വാച്ചുണ്ട്.

റോളക്‌സ് കോസ്‌മോഗ്രാഫ് ഡയ്‌ത്തോന പ്ലാറ്റിനം ഐസ് ബ്ലൂ എന്ന മോഡല്‍ വാച്ചും കോലിയുടെ കൈയിലുണ്ട്. 1.7 കോടി രൂപ വില വരുന്ന ഈ വാച്ച് വൈറ്റ് ഗോള്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാറ്റിനം, സ്വര്‍ണ്ണം, ഡയമണ്ട് എന്നിവയാണ് പ്രധാനമായും ഈ വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. കോലിയുടെ കൈയിലുള്ള മറ്റൊരു വിലകൂടിയ വാച്ച് പാറ്റിക് ഫിലിപ്പ് പ്രിപ്പേച്വല്‍ കലണ്ടര്‍ ക്രോണോഗ്രാഫ് പ്ലാറ്റിനമാണ്. 6 കോടി രൂപയാണ് ഈ വാച്ചിന്റെ വില.

ക്രിസ്റ്റല്‍, പ്ലാറ്റിനം, സ്വര്‍ണ്ണം എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാച്ചിന്റെ സ്ട്രാപ്പ് വരുന്നത് ലെതറിലാണ്. ഇത് കൈകൊണ്ട് തുന്നി ഉണ്ടാക്കുന്നതാണ്. പാറ്റിക് ഫിലിപ്പ് നൗട്ടിലസ് മൂണ്‍ ഫേസ് ബ്ലൂ സ്ട്രിപ്പിഡ് ഡയല്‍ സ്റ്റീല്‍ വാച്ചും കോലിയുടെ ശേഖരത്തിലുണ്ട്. 1.1 കോടി രൂപയാണ് ഈ വാച്ചിന്റെ വില. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാച്ച് അണിഞ്ഞ് നിരവധി വേദികളില്‍ കോലി എത്തിയിട്ടുണ്ട്.

ഔഡ്മാര്‍സ് പിഗ്വറ്റ് റോയല്‍ ഓക്ക് ഡബിള്‍ ബാലന്‍സ് വീല്‍ വാച്ചും കോലിയുടെ കൈവശമുണ്ട്. 1.6 കോടിയാണ് ഈ വാച്ചിന്റെ വില. 79 ലക്ഷത്തിന്റെ റോളക്‌സ് യെല്ലോ ഗോള്‍ഡ് മോഡലും 58 ലക്ഷത്തിന്റെ ദി ഓയ്‌സ്റ്റര്‍ പ്രിപ്പേച്വല്‍ ഡേ-ഡേറ്റ് മോഡലും 86 ലക്ഷത്തിന്റെ സ്‌കെല്‍ട്ടോന്‍ മോഡല്‍ വാച്ചും അദ്ദേഹത്തിനുണ്ട്.

Story first published: Friday, August 4, 2023, 14:55 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+