Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1000 കോടിയുടെ ആസ്തി, കോലി സ്വന്തമാക്കിയ ആഡംഭര വസ്തുക്കള്‍ എന്തൊക്കെ? അറിയാം

മുംബൈ: ആധുനിക ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത കോലി ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ താരങ്ങളിലൊരാള്‍ക്കൂടിയാണ്. കഴിഞ്ഞ ദിവസമാണ് കോലിയുടെ ആസ്തി 1000 കോടി പിന്നിട്ടത്. ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മയാണ് കോലിയുടെ ഭാര്യ. ഇരുവരും തങ്ങളുടെ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നവരായതിനാല്‍ വലിയ സമ്പാദ്യവും ഇക്കാലയളവിലുണ്ടാക്കി.

1000 കോടി ആസ്തിയുള്ള വിരാട് കോലി സ്വന്തമാക്കിയിട്ടുള്ള അത്യാഡംഭര വസ്തുക്കള്‍ എന്തൊക്കെയാണെന്ന് അറിയാമോ? പരിശോധിക്കാം. വിരാട് കോലിയുടെ പേരിലുള്ള വിലപിടിപ്പുള്ള സമ്പാദ്യങ്ങളിലൊന്ന് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റാണ്. 34 കോടിയോളം വിലവരുന്ന വലിയ അപ്പാര്‍ട്ട്‌മെന്റാണിത്. അനുഷ്‌കയുമായുള്ള വിവാഹ ശേഷം ഇവിടെയാണ് കോലി താമസിക്കുന്നത്. മകള്‍ വാമികയ്‌ക്കൊപ്പം ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കുമ്പോഴെല്ലാം കോലി താമസിക്കുന്നത് ഇവിടെയാണ്.

മുംബൈയില്‍ താമസിക്കാനാണ് കോലിക്ക് താല്‍പര്യമെന്ന് നേരത്തെ തന്നെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രശസ്തരായ താരങ്ങള്‍ മാത്രം താമസിക്കുന്ന സ്ഥലത്താണ് മുംബൈയിലെ കോലിയുടെ അപ്പാര്‍ട്ട്‌മെന്റ്. ഡല്‍ഹിയിലും അദ്ദേഹത്തിന്റെ പേരില്‍ വീടുണ്ട്. കോലി ആദ്യം താമസിച്ചിരുന്നത് ഡല്‍ഹിയിലാണ്. ഇപ്പോഴും ആ വീട് വില്‍ക്കാതെ കോലി ഓര്‍മക്കായി നിലനിര്‍ത്തിയിരിക്കുകയാണ്.

വാച്ചുകളോട് വലിയ ഹരമുള്ളയാളാണ് കോലി. വിദേശ പര്യടനങ്ങളില്‍ ഷോപ്പിങ്ങിന് പോകുമ്പോള്‍ വാച്ചുകള്‍ വാങ്ങാന്‍ കോലി പ്രത്യേകം താല്‍പര്യം കാട്ടാറുണ്ട്. റോളക്‌സ് ഡെയ്‌റ്റോന റെയ്ന്‍ബോ എവറോസ് ഗോള്‍ഡ് വാച്ചാണ് കോലിയുടെ ഇഷ്ട വാച്ച്. ഒരു കോടിയോളം രൂപ ഈ വാച്ചിനുണ്ട്. 56 പ്രത്യേക ഡയമണ്ട് കഷ്ണങ്ങള്‍ ചേര്‍ത്താണ് ഈ വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വാച്ചുകളുടെ വലിയ ശേഖരം തന്നെ കോലിയുടെ കൈയിലുണ്ട്.

virat kohli

ഹര്‍ദിക് പാണ്ഡ്യയും വിരാട് കോലിയുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വാച്ചുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍. ഡ്രസുകളോട് കോലിക്ക് പ്രത്യേക ഇഷ്ടമുണ്ട്. പ്രമുഖ പല ബ്രാന്റുകളുമായി കോലിക്ക് കരാറുള്ളതിനാല്‍ വസ്ത്രങ്ങളുടെയും ഷൂസിന്റെയും വലിയ ശേഖരം അദ്ദേഹത്തിനുണ്ട്. വസ്ത്ര മേഖലയില്‍ കോലിക്ക് സ്വന്തമായൊരു ബ്രാന്റുണ്ട്. വ്രോഗന്‍ എന്ന് പേരുനല്‍കിയിരിക്കുന്ന ഈ ബ്രാന്റിന്റെ ആസ്തി 20 കോടി രൂപയ്ക്ക് മുകളിലാണ്.

ഈ ബ്രാന്റിനെ വലുതാക്കാനുള്ള ശ്രമം കോലി നടത്തുന്നുണ്ടെന്നും വസ്ത്ര മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കോലി ഒരുങ്ങുകയാണെന്നുമാണ് വിവരം. ബംഗളൂരുവില്‍ കോലിക്കുള്ള ബംഗ്ലാവും അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള ആസ്തികളിലൊന്നാണ്. 84 കോടിയാണ് ഈ അത്യാഡംഭര ബംഗ്ലാവിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അത്യാധുനികമായ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെട്ട ബംഗ്ലാവാണിത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് കോലി.

അതുകൊണ്ടുതന്നെ ഇവിടെ കോലിക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. ഇടവേളകളില്‍ ബംഗളൂരുവിലും അദ്ദേഹം താമസിക്കാറുണ്ട്. കോലി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് വാഹനങ്ങള്‍ വാങ്ങാനാണ്. അത്യാഡംഭര വാഹനങ്ങളുടെ വലിയ ശേഖരം കോലിക്കുണ്ട്. പ്രമുഖ ബ്രാന്റുകളുടെയെല്ലാം വാഹനം കോലി സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഇഷ്ടപ്പെട്ട മോഡലുകളെല്ലാം ഇപ്പോഴും അദ്ദേഹം ഗ്യാരേജില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.

ഔഡി ആര്‍8 വി10 പ്ലസ്, ഔഡി ആര്‍8 എല്‍എംഎസ്, ഔഡി എ8 എല്‍, ഔഡി ക്യു8, ഔഡി ക്യു7, ഔഡി ആര്‍എസ്5, ഔഡി എസ്5, റേഞ്ചറോവര്‍ വോഗ്, ലാന്‍ഡ് റോവര്‍ വോഗ്, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി എന്നിവയെല്ലാമാണ് കോലിയുടെ പ്രധാന വാഹനങ്ങള്‍. ബെന്റ്‌ലിക്ക് അഞ്ച് കോടിയോളം രൂപ വിലവരും. ഇതോടൊപ്പം അത്യാധുനിക ബൈക്കുകളുടെയും ശേഖരം കോലിക്കുണ്ട്. കഴിഞ്ഞിടെ മുംബൈയില്‍ സ്‌കൂട്ടിയില്‍ കോലിയും അനുഷ്‌കയും സഞ്ചരിച്ചിരുന്നു.

Story first published: Thursday, June 22, 2023, 10:48 [IST]
Other articles published on Jun 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+